
നാല് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നടിയും എംപിയുമായ കങ്കണ റണാവത്തും, ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തറും തങ്ങളുടെ മാനനഷ്ടക്കേസ് ഒത്തുതീർപ്പാക്കാൻ പരസ്പരം സമ്മതിച്ചു. ജാവേദിനൊപ്പം നിൽക്കുന്ന ചിത്രം കങ്കണ തൻ്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കു വക്കുകയും ചെയ്തു. ഇന്ന് ജാവേദ് ജിയും ഞാനും ഞങ്ങളുടെ നിയമപരമായ പ്രശ്നങ്ങൾ (മാനനഷ്ടക്കേസ്) മധ്യസ്ഥതയിലൂടെ പരിഹരിച്ചു, അദ്ദേഹം എൻ്റെ അടുത്ത സംവിധാന സംരംഭത്തിൽ പാട്ടുകൾ എഴുതാൻ സമ്മതിച്ചതായും കങ്കണ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ എഴുതി.
മുംബൈ ബാന്ദ്രയിലെ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെയാണ് ഇരുവരും ഒത്തുതീർപ്പിലെത്തിയത്. പ്രശ്‌നങ്ങൾ പരിഹരിച്ചതായി കങ്കണയുടെ അഭിഭാഷകനായ റിസ്‌വാൻ സിദ്ദീഖിയും ജാവേദിന്റെ അഭിഭാഷകനായ ജയകുമാർ ഭരദ്വാജും പറഞ്ഞു. ജാവേദ് അക്തറിന് എതിരായ തന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലം സംഭവിച്ചതാണെന്നും അതുമൂലം അദ്ദേഹത്തിനുണ്ടായ വിഷമത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും കങ്കണ പറഞ്ഞു.
ദേശീയ ടെലിവിഷനിലൂടെ കങ്കണ അപകീർത്തികരമായ പരാമർശങ്ങൾ നടത്തി എന്നാരോപിച്ച് 2020 ലാണ് കങ്കണ റണാവത്തിനെതിരെ ജാവേദ് അക്തർ പരാതി നൽകിയത്. ദേശീയ ടെലിവിഷനിലൂടെ കങ്കണ അപകീർത്തികരമായ പരാമർശങ്ങൾ നടത്തി എന്നാരോപിച്ച് 2020 ലാണ് കങ്കണ റണാവത്തിനെതിരെ ജാവേദ് അക്തർ പരാതി നൽകിയത്. നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തിൽ അനാവശ്യമായി തന്റെ പേര് വലിച്ചിഴച്ച് അപകീർത്തിപ്പെടുത്തി എന്നായിരുന്നു ജാവേദ് അക്തറിന്റെ പരാതി. ഇതിന് പിന്നാലെ ജാവേദ് അക്തറിനെതിരെ കങ്കണയും പരാതി നൽകിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

