കനിഹയുടെ പുത്തന്‍ ഇഷ്ടം ഇങ്ങനെ; ശ്രീലങ്കയില്‍ നിന്നൊരു വീഡിയോ വൈറലാകുന്നു

നടി, ഗായിക, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്… തെന്നിന്ത്യന്‍ താരം കനിഹ ഈ മേഖലകളിലെല്ലാം കഴിവ് തെളിച്ച വ്യക്തിയാണ്‌. നിരവധി ഭാഷകളില്‍ വ്യത്യസ്തായ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ കനിഹയെ മലയാളികള്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. മോഡലിംഗിലും തിളങ്ങിയ കനിഹക്ക് സമൂഹമാധ്യമങ്ങളില്‍ നിരവധി ഫോളേവേഴ്‌സും ഉണ്ട്.

ALSO READ: നടനും അങ്കമാലി ഡയറീസ് കണ്ണൂർ സ്‌ക്വാഡ് സിനിമകളുടെ ഫൈറ്റ് മാസ്റ്ററുമായ ജോളി ബാസ്റ്റിൻ അന്തരിച്ചു

വിദേശരാജ്യങ്ങളിലടക്കം യാത്രകള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന താരം ശ്രീലങ്കന്‍ യാത്രക്കിടയില്‍ പഠിച്ച ഒരു കാര്യത്തെ കുറിച്ച് ആരാധകരെ അറിയിച്ചിരിക്കുകയാണ്. നമ്മുടെ അയല്‍രാജ്യത്ത് നിന്നും ഓട്ടോ ഓടിക്കാനാണ് താരം പഠിച്ചത്. ഇതിന്റെ വീഡിയോ സഹിതം താരം ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം പേജിലാണ് പങ്കുവച്ചത്.

ALSO READ: മക്കളുടെ മൃതദേഹം ഉപ്പിലിട്ട് സൂക്ഷിച്ച് കുടുംബം; വിചിത്രമായ തീരുമാനത്തിന് പിന്നിലെ കാരണമിത്

‘കയ്യിലൊരു തൊഴിലുണ്ട്. ഓട്ടോ ഓടിക്കാന്‍ പഠിക്കുന്നത് എന്ത് രസമാണ്. ഈ തുക്ടുക്- ശ്രീലങ്കയിലെ ഈ യാത്രയ്ക്കായി ഞങ്ങള്‍ തിരഞ്ഞെടുത്ത വാടക വണ്ടി.’- എന്നാണ് ഇന്‍സ്റ്റയില്‍ കനിഹ കുറിച്ചത്. രണ്ടുപതിറ്റാണ്ടായി സിനിമാ ലോകത്ത് തുടരുന്ന കനിഹ മലയാളത്തില്‍ സുരേഷ് ഗോപിക്കൊപ്പം പാപ്പന്‍ എന്ന ചിത്രത്തിലാണ് അവസാനമായി വേഷമിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
bhima-jewel
milkimist

Latest News