എറണാകുളം ജില്ലാ കനിവ് പെയിൻ ആന്റ് പാലിയേറ്റീവ് കെയർ വാർഷികവും പാലിയേറ്റീവ് മെഗാസംഗമവും നടന്നു. എറണാകുളം ടൗൺ ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം നടൻ മമ്മൂട്ടി നിർവ്വഹിച്ചു.
സാമൂഹിക പങ്കാളിത്തത്തോടെയുള്ള കേരളത്തിലെ പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനം ലോകത്തിന് തന്നെ മാതൃകയാവുകയാണ്. സമൂഹത്തിൽ രോഗം വന്ന് തളർന്ന് പാർശ്വവൽക്കരിക്കപ്പെട്ടു പോകുന്നവർ ഏറി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇങ്ങനെയുള്ളവർക്ക് താങ്ങാവാൻ ശ്രമിക്കുകയാണ് പാലിയേറ്റീവ് കെയർ.രോഗികളോട് സഹതാപമല്ല, അനുതാപമാണുണ്ടാകേണ്ടതെന്നും , ആതുരശുശ്രൂഷക്കപ്പുറം മനുഷ്യസ്നേഹത്തിന്‍റെ വലിയ പ്രതീകമായി നിലനിൽക്കുകയാണ് പാലിയേറ്റീവ് കെയറെന്നും പരിപാടി ഉദ്ഘാടനം ചെയ്ത് മമ്മൂട്ടി പറഞ്ഞു.
കനിവ് ജില്ല പ്രസിഡൻറ് സി.എൻ. മോഹനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എഴുത്തുകാരൻ പ്രഫ. എം.കെ. സാനു മുഖ്യപ്രഭാഷണം നടത്തി. കൊച്ചി കോർപറേഷൻ മേയർ എം. അനിൽകുമാർ, ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ. ജോ ജോസഫ് ,ഷാഹുൽ ഹമീദ്തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here