
കാഞ്ഞിരപ്പള്ളിയിൽ വിനോദയാത്രക്ക് പോകാൻ മോഷണം നടത്തിയ മൂന്ന് പ്രതികൾ അറസ്റ്റിൽ. 19 വയസുള്ള കൊടുവന്താനം സ്വദേശി അജിത് അനിൽ, 17 വയസുള്ള രണ്ട് പേരുമാണ് പിടിയിലായത്. മെയ് 24ന് ആനക്കല്ല് സ്വദേശിയുടെ വീട്ടിലാണ് മോഷണം നടത്തിയത്. 75000 രൂപയും മൂന്ന് പവൻ സ്വർണ്ണവും ആണ് മോഷ്ടിച്ചത്.
പർദ്ദ പോലുള്ള വസ്ത്രം ധരിച്ചാണ് ഇരുവരും മോഷണത്തിന് എത്തിയത്. വീട്ടിൽ ആളില്ലാതിരുന്ന സമയത്താണ് ഇരുവരും മോഷണം നടത്തിയത്. വീടിന് സമീപത്തുള്ള സിസിടിവികൾ കൂടി പരിശോധിച്ചാണ് പ്രതികളെ പൊലീസ് കണ്ടെത്തിയത്.
ALSO READ; വൈദ്യുതി ബില്ലിൽ സര്‍ചാര്‍ജ് ; 5.45 കോടിയുടെ അധിക ബാധ്യത ജനങ്ങളുടെ തലയിലേക്ക്
മോഷ്ടിച്ച പണം ഉപയോഗിച്ച് ഇരുവരും മൂന്നാറിൽ ഉൾപ്പെടെ വിനോദയാത്ര പോയിരുന്നു. ഇതിന് മുമ്പും അജിത് മോഷണക്കേസിൽ പ്രതി ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മോഷണവുമായി ബന്ധപ്പെട്ട് പൊലീസിന് ചില സൂചനകൾ ലഭിച്ചിരുന്നു. പക്ഷേ കൃത്യമായ തെളിവുകൾ ശേഖരിച്ചതിന് ശേഷം മാത്രം പ്രതികളിലേക്ക് എത്താനായിരുന്നു പൊലീസിന്റെ ശ്രമം. സമഗ്രമായ അന്വേഷണത്തിന് ഒടുവിലാണ് പൊലീസ് സംഘം പ്രതികളെ പിടികൂടിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

