
വിദ്യാർത്ഥി ബസിൽ നിന്നും തെറിച്ച് വീണ സംഭവത്തിൽ കേസെടുത്ത് കാഞ്ഞിരപ്പള്ളി പൊലീസ്. ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെയാണ് കേസെടുത്ത്. കാഞ്ഞിരപ്പള്ളി പാലാ റൂട്ടിലോടുന്ന വാഴയിൽ ബസിൽ നിന്നുമാണ് വിദ്യാർത്ഥി തെറിച്ചുവീണത്. കാലിന് പരിക്കേറ്റ വിദ്യാർത്ഥി ചികിത്സയിലാണ്.
ബസ് സ്റ്റോപ്പിൽ നിന്ന് ഇറങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇറങ്ങുമ്പോൾ തന്നെ ബസ് മുന്നോട്ട് എടുക്കുകയായിരുന്നു. വിദ്യാർത്ഥി ബസിൽ നിന്ന് വീണിട്ടും ബസ് നിർത്താതെ പോകുകയും ചെയ്തു. കാഞ്ഞിരപ്പള്ളി ആനിത്തോട്ടത്ത് വച്ചാണ് ബസ് ഇറങ്ങുന്നതിനിടെ വിദ്യാർഥി തെറിച്ച് വീണത്. ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടിലോടുന്ന വാഴയിൽ എന്ന സ്വകാര്യ ബസിൽ നിന്നാണ് അപകടം ഉണ്ടായത്.
ഇന്നലെ വൈകീട്ട് നാലരയോടെയാണ് സംഭവം. സംഭവത്തിന് ശേഷം ബസ് നിർത്തുവാനോ കുട്ടിക്ക് പരുക്കുണ്ടോ എന്ന് അന്വേഷിക്കാനോ പോലും ബസ് ജീവനക്കാർ തയ്യാറായില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിനിയാണ് അപകടത്തിൽ പെട്ടത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

