ഹിന്ദുത്വയെ ട്വിറ്ററില്‍ വിമര്‍ശിച്ചു കന്നഡ നടന്‍ ചേതന്‍ അഹിംസയെ അറസ്റ്റ് ചെയ്തു

ഹിന്ദുത്വയെ വിമര്‍ശിച്ച ട്വീറ്റിന്റെ പേരില്‍ അറസ്റ്റ്. കന്നഡ നടന്‍ ചേതന്‍ അഹിംസയെന്ന ചേതന്‍ കുമാറാണ് അറസ്റ്റിലായത്. ശേഷാദ്രിപുരം പൊലീസ് ചെവ്വാഴ്ച നടനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഹിന്ദുത്വ കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകളിലാണെന്നായിരുന്നു ചേതന്‍ ട്വീറ്റ് ചെയ്തത്. സവര്‍ക്കര്‍, ബാബറി മസ്ജിദ്, ഉറി ഗൗഡ, നഞ്‌ജെ ഗൗഡ എന്നിങ്ങനെയുള്ള ഉദാഹരണങ്ങള്‍ ട്വീറ്റില്‍ പറയുന്നുണ്ട്. ഹിന്ദുത്വയെ തോല്‍പ്പിക്കാന്‍ സത്യത്തിന് മാത്രമേ കഴിയൂ എന്നും തുല്യത എന്നതാണ് ആ സത്യം എന്നും ട്വീറ്റില്‍ വ്യക്തമാക്കുന്നു.

മാര്‍ച്ച് 20ന് ചെയ്ത ഈ ട്വീറ്റിനെതിരെ ശിവകുമാര്‍ എന്ന വ്യക്തി നല്‍കിയ പരാതിയിലാണ് ചേതന്റെ അറസ്റ്റ്. ഹിന്ദുക്കളുടെ വികാരം വൃണപ്പെടുത്തിയെന്നും സമാധാനാന്തരീക്ഷം തകര്‍ക്കുന്നതിനുള്ള പ്രകോപനം സൃഷ്ടിച്ചെന്നും ആരോപിച്ചാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 295 എ, 505(2) എന്നീ വകുപ്പുകളാണ് ചേതന്റെ മേല്‍ ചുമത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here