സുഹൃത്തായ നടിയ്ക്ക് അശ്ലീല സന്ദേശം അയച്ചയാളെ കൊലപ്പെടുത്തി; കന്നഡ സൂപ്പര്‍ താരം ദര്‍ശന്‍ അറസ്റ്റില്‍

കന്നഡ സൂപ്പര്‍ താരം ദര്‍ശന്‍ കൊലക്കേസില്‍ അറസ്റ്റില്‍. ബംഗളൂരു പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ബംഗളൂരുവിന് അടുത്തുള്ള സോമനഹള്ളിയില്‍ രേണുക സ്വാമി എന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഈ കേസിലാണ് ദര്‍ശന്‍ അറസ്റ്റിലായത്. ദര്‍ശന്റെ സുഹൃത്തായ പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിലാണ് കൊലപാതകമെന്ന് പൊലീസ് അറിയിച്ചു.

ALSO READ:നീറ്റ് പരീക്ഷ വിവാദം; നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കും കേന്ദ്രത്തിനും നോട്ടീസയച്ച് സുപ്രീം കോടതി

സോമനഹള്ളിയില്‍ ഒരു പാലത്തിന്റെ താഴെയാണ് രേണുക സ്വാമി എന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം ആത്മഹത്യയാണെന്ന് കരുതിയെങ്കിലും പിന്നീട് കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ഒമ്പതുപേരെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ദര്‍ശന്റെ പേര് പുറത്തുവന്നത്.

ALSO READ:മലാവി വൈസ് പ്രസിഡന്റ് സഞ്ചരിച്ച വിമാനം കാണാതായി; വിദേശ രാജ്യങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ച് സര്‍ക്കാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News