കണ്ണോത്തുമല ജീപ്പ് അപകടം; മക്കിമല എൽപി സ്കൂളിൽ പൊതുദർശനം ആരംഭിച്ചു

വയനാട് തലപ്പുഴ മക്കിമല കണ്ണോത്തുമലയില്‍ ജീപ്പ് കൊക്കയിലേക്ക് വീണ് മരിച്ചവരുടെ മൃതദേഹം വയനാട് മക്കിമല സ്കൂളിൽ പൊതുദർശനത്തിനായി എത്തിച്ചു. പൊതുദർശനത്തിന് ശേഷം മരിച്ചവരുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ രാവിലെ എട്ട് മണിയോടെ ആരംഭിച്ച പോസ്റ്റുമോർട്ടത്തിന് ശേഷമാണ് പൊതുദര്ശനത്തിനായി എത്തിച്ചത്. മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ എന്നിവർ ജില്ലയിൽ ക്യാമ്പ് ചെയ്താണ് തുടർ നടപടികൾ ഏകോപിപ്പിക്കുന്നത്.

Also Read: കണ്ണോത്ത് മല ജീപ്പ് അപകടം; ജീപ്പിന്റെ ബ്രേക്ക് നഷ്ടമായെന്ന് സ്ഥിരീകരിച്ച് ഉദ്യോഗസ്ഥർ

അഞ്ച്പേരുടെ മൃതദേഹം വീട്ടുവളപ്പിലും മൂന്ന് പേരുടെ മൃതദേഹം പൊതുശ്മശാനത്തിലും സംസ്കരിക്കും. ഒരാളുടെ മൃതദേഹം ഖബർസ്ഥാനിൽ ഖബറടക്കും. മക്കിമല ആറാം നമ്പർ പാടിയിലെ തോട്ടം തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. വാഹനത്തിന്‍റെ ബ്രേക്ക് നഷ്ടമായതാണ് അപകടത്തിനിടയാക്കിയതെന്നാണു ചികിത്സയിലുള്ള ഡ്രൈവര്‍ മണികണ്ഠൻ പൊലീസിനു നല്‍കിയ മൊഴി. അപകടത്തിൽപ്പെട്ട ജീപ്പ് ടിടിസി കമ്പനിയുടേതാണ്.

വെള്ളിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. കമ്പമല എസ്റ്റേറ്റിലെ തൊഴിലാളികളാണ് അപകടത്തിൽപെട്ടത്. 14 പേരായിരുന്നു ജീപ്പിലുണ്ടായിരുന്നത്. പണി കഴിഞ്ഞ് തിരിച്ച് പോകുമ്പോളാണ് അപകടം. കണ്ണോത്ത് മല ഭാഗത്തു നിന്ന് തലപ്പുഴ റോഡിലേക്ക് ഇറങ്ങി വരുന്ന വഴി കണ്ണോത്തുമല ബസ് വെയിറ്റിങ് ഷെഡിന് സമീപത്ത് താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. 30 മീറ്റർ താഴ്ചയിലേക്കാണ് ജീപ്പ് പതിച്ചത്.

Also Read: വയനാട് ജീപ്പ് അപകടം; അപകടകാരണം അന്വേഷിക്കും, നഷ്ടപരിഹാരം ഇന്ന് തന്നെ നൽകും, മന്ത്രി എ കെ ശശീന്ദ്രൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News