ഷൂവിലും ശരീരത്തിലും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 2.2 കിലോ സ്വർണം; കണ്ണൂർ വിമാനത്താവളത്തിൽ 2 പേർ പിടിയിൽ

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. രണ്ട് യാത്രക്കാരിൽ നിന്നു 2.2 കിലോ സ്വർണം പിടികൂടി. ദുബൈയിൽ നിന്നെത്തിയ കാസർഗോഡ് സ്വദേശി അബ്ദുൽ റഹ്മാൻ, കോഴിക്കോട് സ്വദേശി റഫീഖ് എന്നിവരിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്.

Also read:ഇടുക്കിയിൽ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു; 2 പേർക്ക് പരിക്ക്

ഷൂവിലും ശരീരത്തിലും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച നിലയിലായിരുന്നു സ്വർണം കണ്ടെത്തിയത്. ഡിഐആർഐ കണ്ണൂർ യൂണിറ്റിനു കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് കംസ്റ്റസുമായി ചേർന്നു നടത്തിയ പരിശോധനയിലാണ് സ്വർണം പിടിച്ചെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here