
കണ്ണൂരിൽ കോൺഗ്രസ് നേതാവിന് പൊലീസുകാരുടെ മർദ്ദനം. കണ്ണൂർ മണ്ഡലം പ്രസിഡന്റ് ആർ രഞ്ജിത്തിന് ആണ് മർദനമേറ്റത്. മുൻ കോർപ്പറേഷൻ കൗൺസിലർ കൂടിയാണ് രഞ്ജിത്ത്. വ്യാഴാഴ്ച രാത്രി എസ്എൻ പാർക്കിന് സമീപത്താണ് സംഭവം. ചായ കുടിക്കാൻ തട്ടുകടയിൽ എത്തിയതാണ് രഞ്ജിത്ത്. ഇവിടെ വച്ചാണ് എസ്ഐയും എഎസ്ഐയും ഉൾപ്പെടുന്ന സംഘം മർദിച്ചത്. നിന്നെ കൊല്ലുമെടാ എന്ന് ആക്രോശിച്ചായിരുന്നു മർദ്ദനമെന്ന് രഞ്ജിത്ത് പറയുന്നു. സമീപത്തുണ്ടായ ആളുകൾ ഇടപെട്ടാണ് രക്ഷിച്ചത്. രക്ഷിക്കാൻ ശ്രമിച്ചവർക്ക് നേരെയും മർദന ശ്രമമുണ്ടായി.
ALSO READ: മദ്യലഹരിയിൽ പൊലീസുകാർക്ക് നേരെ യുവാക്കളുടെ ആക്രമണം; 5 പേർ കസ്റ്റഡിയിൽ
പെരുന്നാൾ ദിവസം രാത്രി തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ തന്നെ യാതൊരുവിധ പ്രകോപനവുമില്ലാതെ മൂന്ന് പോലീസുകാർ ചേർന്ന് മർദ്ദിക്കുകയായിരുന്നുവെന്ന് രഞ്ജിത്ത് പറഞ്ഞു. ഡ്രൈനേജിന് മുകളിൽ നിൽക്കുകയായിരുന്ന തന്റെ കോളറിൽ പിടിച്ചു വലിച്ച് റോഡിലേക്ക് ഇറക്കിയതായും, അഞ്ചു മിനിറ്റോളം തുരുതുരാ മർദ്ദിച്ചതായും അദ്ദേഹം പറഞ്ഞു. രഞ്ജിത്തിന്റെ തലയ്ക്കും വയറിനുമാണ് ക്രൂരമായി മർദ്ദനമേറ്റത്. മർദ്ദിക്കുന്നതിനിടെ പൊലീസുകാർ അസഭ്യം പറഞ്ഞതായും ഇദ്ദേഹം പറഞ്ഞു. എന്തിനാണ് തല്ലിയതെന്ന് പോലും പോലീസുകാർ വ്യക്തമാക്കിയിട്ടില്ലെന്ന് രഞ്ജിത്ത് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

