തെരുവുനായ കേസിലെ കളള സത്യവാങ്മൂലം: കണ്ണൂർ ജില്ലാപഞ്ചായത്ത് സുപ്രീം കോടതിയെ സമീപിച്ചു

തെരുവുനായ കേസിലെ കളള സത്യവാങ്മൂലത്തിനെതിരെ കണ്ണൂർ ജില്ലാപഞ്ചായത്ത് സുപ്രീം കോടതിയിൽ. കള്ള സത്യവാങ്മൂലം ഫയൽ ചെയ്ത അഞ്ജലി ഗോപാലനെതിരെ ക്രിമിനൽ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.

‘ഓള്‍ ക്രീച്ചേ‍ഴ്സ് ഗ്രേറ്റ് ആന്‍ഡ് സ്മോള്‍’ എന്ന മൃഗ സംരക്ഷണ സംഘടനയുടെ മാനേജിങ് ട്രസ്റ്റിയാണ് അഞ്ജലി ഗോപാലൻ. കേരളത്തെ അപകീർത്തിപ്പെടുത്താൻ ബോധപൂർവമായ ശ്രമമാണ് നടക്കുന്നത്. പാകിസ്താന്‍ ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളിലെ ദൃശ്യങ്ങൾ കേരളത്തിലെതെന്ന വ്യാജേന സുപ്രീം കോടതിയിൽ ഫയൽ ചെയ്തു.

ALSO READ: തലസ്ഥാനം കൊച്ചിക്ക് മാറ്റണമെന്ന് ഹൈബി ഈഡന്‍ എം.പി; അതിന്റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി

കേരളത്തിനെതിരെ വിദ്വേഷ പ്രചരണം നടത്തുന്നവർ പങ്കുവെച്ച വ്യാജ ദൃശ്യങ്ങളാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ‘വേള്‍ഡ് വൈഡ് ബോയ്ക്കോട്ട് കേരള’ എന്ന ഹാഷ്ടാഗിലാണ് കേരളത്തിനെതിരായ വിദ്വേഷ പ്രചരണം.

വ്യാജ സത്യവാങ്മൂലം സമർപ്പിച്ചതിന് സിആര്‍പിസി സെക്ഷൻ 340 പ്രകാരമാണ് ജില്ലാപഞ്ചായത്ത് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.  ഐപിസി 193, 195,സിആര്‍പിസി 195 വകുപ്പുകൾ പ്രകാരം എഫ്ഐആര്‍ രജിസ്റ്റർ ചെയ്യണമെന്നാവശ്യം.അഡ്വ കെ.ആർ സുഭാഷ് ചന്ദ്രൻ, അഡ്വ എൽ.ആർ കൃഷ്ണ എന്നിവർ മുഖേന കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ്  പിപി ദിവ്യയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്

ALSO READ: ആരോഗ്യ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മന്ത്രി വീണാ ജോര്‍ജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News