
കണ്ണൂർ അഞ്ചരക്കണ്ടി ഡൻ്റൽ കോളേജിലെ ബിഡിഎസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി വിദ്യാർഥികൾ. കോളേജിലേക്ക് വിദ്യാർത്ഥികൾ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. തങ്ങളഉടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ ധർണ സമരം തുടരുമെന്ന് അറിയിച്ച വിദ്യാർഥികൾ വെളുത്ത കോട്ടൂരി മാറ്റിയാണ് പ്രതിഷേധിച്ചത്.
മാനേജ്മെന്റിന്റെ മുമ്പിൽ അഞ്ചിന ആവശ്യങ്ങളാണ് വിദ്യാർഥികൾ മുന്നോട്ടുവെച്ചത്. ഡോ. റാമിനെ എത്രയും പെട്ടെന്ന് പിരിച്ചുവിടുക, ആരോപണ വിധേയരായ മറ്റു രണ്ട് അധ്യാപകരെയും പുറത്താക്കുക, നിതിൻ രാജിന്റെ മരണത്തിൽ സുതാര്യമായ അന്വേഷണം, കോളേജിൽ പിടിഎ രൂപീകരിക്കണം, കോളേജ് ക്യാമ്പസിൽ സംഘടനാ പ്രവർത്തന സ്വാതന്ത്ര്യം വേണം എന്നീ ആവശ്യങ്ങളാണ് വിദ്യാർഥികൾ മാനേജ്മെന്റിന് മുൻപാകെ അവതരിപ്പിച്ചത്. ഇവയിൽ തീരുമാനമാകുന്നതുവരെ സമരം തുടരുമെന്ന് വിദ്യാർഥികൾ അറിയിച്ചു.
രക്ഷിതാക്കളുടെ വിയർപ്പാണ് തങ്ങൾ ധരിച്ചിരിക്കുന്ന വെള്ളക്കോട്ടെന്ന് വിദ്യാർഥികൾ പറഞ്ഞു. ആ വെള്ളക്കോട്ടിൽ രക്ഷിതാക്കളുടെ കണ്ണീരും ചോരയും വീണെന്നും വെള്ളക്കോട്ട് ഊരി പ്രതിഷേധിച്ച ബിഡിഎസ് വിദ്യാർഥികൾ പ്രതികരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

