
ജീവനൊടുക്കുന്നതിന് മുൻപ് കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർഥി നിതിൻ രാജ് പ്രിൻസിപ്പലിൻ്റെ മുറിയിലെത്തിയ ദൃശ്യങ്ങൾ പുറത്ത്. നിതിൻ രാജിൻ്റെ ഫോൺ പരിശോധിക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. നിതിൻ മരിക്കുന്നതിന് 25 മിനിറ്റ് മുൻപ് ഉള്ളതാണ് ദൃശ്യം.
പ്രിൻസിപ്പലിന്റെ മുറിയിൽ അധ്യാപകരോട് നിതിൻ സംസാരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്. മൂന്ന് അധ്യാപകരും പ്രിൻസിപ്പലും നിതിനോടു സംസാരിക്കുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. കോളജിനകത്തെ സിസിടിവി ദൃശ്യങ്ങളും നിർണായക രേഖകളും പ്രത്യേക അന്വേഷണ സംഘം നേരത്തെ തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു.
ALSO READ: പ്രിയപ്പെട്ടവർക്ക് അരികിലേക്ക് അവരെത്തി; മൃതദേഹങ്ങൾ സ്കൂളിലേക്ക് എത്തിച്ചു, വികാര നിർഭര നിമിഷങ്ങൾ
അതേസമയം നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട് ലോൺ ആപ്പ് നടത്തിപ്പുകാരെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഖാസിയാബാദ് സ്വദേശിയായ ഋഷികേഷ് തിവാരി (32), ഉത്തർപ്രദേശ് സ്വദേശിയായ പ്രശാന്ത് ഖേവൽ (28), ഫരിദാബാദ് സ്വദേശിയായ പ്രകാശ് ജയ് (54) എന്നിവരാണ് പിടിയിലായത്. നോയിഡയിൽ നിന്നാണ് കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

