കണ്ണൂരിൽ എക്സൈസ് ജീവനക്കാർക്ക് കൂട്ട സ്ഥലംമാറ്റം; 63 പേരെ സ്ഥലംമാറ്റി

Mass Transfer in Kannur Excise Department

കണ്ണൂരിൽ എക്സൈസ് ജീവനക്കാർക്ക് കൂട്ട സ്ഥലം മാറ്റം. 63 പേരെയാണ് സ്ഥലം മാറ്റിയത്. അസോസിയേഷൻ ഭാരവാഹികളെയാണ് സ്ഥലം മാറ്റിയത്.

മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സ്ഥലം മാറ്റിയതെന്ന് ജീവനക്കാർ പറഞ്ഞു.നേരത്തെ പൊലീസിലെ അനധികൃത സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്ത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. രണ്ടാഴ്ചത്തേക്കാണ് റൂറല്‍ എസ്പിയുടെ ഉത്തരവ് മരവിപ്പിച്ചത്.‌‌‌

ALSO READ: സിജെപിക്കെതിരെ കേന്ദ്രകക്ഷികൾ നീങ്ങുന്നു, യുവാക്കളുടെ പ്രതിഷേധം അടിച്ചമർത്താൻ ശ്രമം; ധർമ്മേന്ദ്ര പ്രധാനെ പോലുള്ളവർ രാജിവെക്കണം: ‍ഡോ. ജോൺ ബ്രിട്ടാസ് എംപി

മാനദണ്ഡം പാലിക്കാതെയാണ് സ്ഥലംമാറ്റം എന്ന് ആരോപിച്ച് ജീവനക്കാർ രംഗത്തെത്തിയിരുന്നു. പിന്നാലെ പൊലീസ് ഓഫിസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ആർ കെ ജ്യോതിഷ്, കെപിഎ ജില്ലാ സെക്രട്ടറി വൈ അപ്പു, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കൃഷ്ണ ലാൽ, നിഖിൽ എന്നിവർ ട്രൈബ്യൂണലിനെ സമീപിച്ചു. രാഷ്ട്രീയ താത്പര്യത്തിനായി മാനദണ്ഡം പാലിക്കാതെയാണ് സ്ഥലംമാറ്റിയത് എന്നാണ് ആരോപണം.

As many as 63 excise department employees, including association office bearers, were transferred in Kannur. Staff members allege the transfers were carried out without following proper guidelines.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News