ഒമാനിലെ തൊ‍ഴില്‍തര്‍ക്ക കേസ് പിന്‍വലിപ്പിക്കാൻ കണ്ണൂരില്‍ വീട്ടമ്മയെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തി: മൂന്നു പേര്‍ക്കെതിരെ കേസ്

kannur Crime News

ഒമാനിലെ കേസ് പിന്‍വലിപ്പിക്കാൻ വീട്ടമ്മയെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്ന് പരാതി. കണ്ണൂർ ശ്രീകണ്ഠാപുരം എള്ളരിഞ്ഞി സ്വദേശി റാബിയയെയാണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി മൂന്നംഗ സംഘം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത്. റാബിയയുടെ മകൻ അബ്‌ദുൾ റഊഫ് തൊഴിൽ തർക്കവുമായി ബന്ധപ്പെട്ട് ഒമാനിൽ നൽകിയ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി.

ഒമാനിൽ നൽകിയിരിക്കുന്ന കേസ് പിന്‍വലിക്കണമെന്നും, അല്ലാത്തപക്ഷം പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ക്വട്ടേഷൻ സ്വഭാവത്തിലാണ് വീട്ടിലെത്തിയ സംഘം ഭീഷണി മുഴക്കിയത്. സംഭവത്തിൽ റാബിയ നൽകിയ പരാതിയിൽ മൂന്ന് പേർക്കെതിരെ ശ്രകണ്ഠാപുരം പൊലീസ് കേസ് എടുത്തു.

Also Read: വർക്കലയിൽ വിനോദസഞ്ചാരിയായ യുവതിക്കുനേരെ ലൈംഗികാതിക്രമം, ആക്രമണം നടത്തിയത് ഐഎൻടിയുസി നേതാക്കൾ

റാബിയയുടെ മകൻ അബ്‌ദുൾ റഊഫിനെ സമ്മർദപ്പെടുത്തി കേസ് പിന്‍വലിപ്പിക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് നാട്ടിലെ റ്റയ്ക്കുണ്ടായിരുന്ന അമ്മയെ ഭീ,ണിപ്പെടുത്തിയതെന്നും കുടുംബം ആരോപിക്കുന്നു. മനാഫ് എന്നയാൾക്കും കണ്ടാലറിയാവുന്ന മറ്റ് രണ്ട് പേർക്കും എതിരെയാണ് ശ്രീകണ്ഠാപുരം പോലീസ് കേസ് എടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News