
കണ്ണൂർ മാർക്കറ്റിൽ വഴിയോര കച്ചവടക്കാരോട് പൊലീസ് ക്രൂരത. മുന്നറിയിപ്പില്ലാതെ വഴിയോര കച്ചവടക്കാരെ പൊലീസ് ഒഴിപ്പിച്ചു. വർഷങ്ങളായി കച്ചവടം നത്തി വരുന്ന കച്ചവടക്കാരെയാണ് ഒഴിപ്പിച്ചത്. യു ഡി എഫ് ഭരിക്കുന്ന കണ്ണൂർ കോർപ്പറേഷൻ പൊലീസിൻ്റെ സഹായത്തോടെ കണ്ണൂർ സെൻട്രൽ മാർക്കറ്റിലെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുകയായിരുന്നു. വർഷങ്ങളായി കച്ചവടം നടത്തുന്നവരെയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ ഒഴിപ്പിച്ചത്.
മുന്നറിയിപ്പിലാതെ മാറിപ്പോകാൻ പറയുന്നത് തങ്ങളെ ദ്രോഹിക്കലാണെന്നും വില്പനക്കെത്തിച്ച സാധനങ്ങൾ നശിപ്പിക്കേണ്ടി വരുമെന്നും വ്യാപാരികൾ പറഞ്ഞു. സാവകാശം വേണമെന്ന കച്ചവടക്കാരുടെ അഭ്യർത്ഥന മാനിക്കാതെയായിരുന്നു ഒഴിപ്പിക്കൽ. കോർപ്പറേഷൻ കൗൺസിൽ യോഗത്തിന്റെ തീരുമാനപ്രകാരമാണ് ആരോഗ്യ വിഭാഗം ഒഴിപ്പിക്കൽ നടപടി സ്വീകരിച്ചതെന്നാണ് പൊലീസ് വിശദീകരണം. വലിയ പ്രതിഷേധമാണ് ഇതിനെതിരെ വ്യാപാരികശളുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്.
Also read: സ്ത്രീസുരക്ഷാ പെൻഷന് തുരങ്കം വെക്കുന്ന സർക്കാർ നിലപാട് അംഗീകരിക്കാനാവില്ല; പിണറായി വിജയൻ
സംസ്ഥാനത്ത് യു ഡി എഫ് സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം പൊലീസിന്റെ നേതൃത്വത്തിൽ ജനങ്ങൾക്കെതിരെ വലിയ ആക്രമണങ്ങളാണ് അരങ്ങേറുന്നത്. അധികാരത്തിലെത്തി രണ്ടു നാൾ പിന്നുടുന്നതിന് മുന്നെ തന്നെ എറണാകുളം പാരിയത്ത് കാവിൽ പൊലീസ് നരനായാട്ട് നടത്തിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

