കണ്ണൂര്‍ സ്‌ക്വാഡ്; മികച്ച പ്രേക്ഷക പ്രതികരണം; സന്തോഷ കണ്ണീരില്‍ നടന്‍ റോണി

‘കണ്ണൂര്‍ സ്‌ക്വാഡി’നു തിയേറ്ററുകളില്‍ നിന്ന് ലഭിച്ചുക്കൊണ്ടിരിക്കുന്ന മികച്ച പ്രേക്ഷക പ്രതികരണങ്ങളില്‍ സന്തോഷമറിയിച്ച് നടന്‍ റോണി ഡേവിഡ്. ചിത്രത്തിന്റെ തിരക്കഥയൊരുക്കി എന്നതിന് പുറമെ ഒരു പ്രധാന കഥാപാത്രത്തെയും റോണി അവതരിപ്പിച്ചിട്ടുണ്ട്. സിനിമയുടെ ആദ്യ പ്രദര്‍ശനത്തിനു ശേഷം കണ്ണു നിറഞ്ഞാണ് റോണി തിയേറ്ററില്‍ നിന്നും പുറത്തിറങ്ങിയത്. ‘ജീവിതത്തിലെ ഏറ്റവും നല്ല നിമിഷമാണിത്. കഴിഞ്ഞ നാലര വര്‍ഷത്തെ അധ്വാനമാണ് ഈ സിനിമ. എഴുതിയതിനും മുകളില്‍ ഈ സിനിമ മേക്ക് ചെയ്തിട്ടുണ്ട്. സാധാരണക്കാരായ പൊലീസുകാരുടെ കഥയാണ് നമ്മള്‍ പറയുന്നത്. അഞ്ചാറ് മാസം നീണ്ട പോസ്റ്റ് പ്രൊഡക്ഷന്‍. എല്ലാവരുടെയും അധ്വാനമാണ്.”-റോണി പ്രതികരിച്ചു.

READ ALSO;കണ്ണൂര്‍ സര്‍വ്വകലാശാല കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ് എഫ് ഐ ക്ക് സര്‍വ്വാധിപത്യം

റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘കണ്ണൂര്‍ സ്‌ക്വാഡ്’. വെള്ളം, ഗ്രേറ്റ്ഫാദര്‍, ജോണ്‍ ലൂഥര്‍ തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായിരുന്നു റോബി വര്‍ഗീസ് രാജ്. ഇദ്ദേഹത്തിന്റെ സഹോദരനും നടനുമായ റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നന്‍പകല്‍ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ് എന്ന പ്രത്യേകതയുമുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിച്ചിരിക്കുന്നത്.

READ ALSO:ചരിത്ര നേട്ടവുമായി എറണാകുളം ജനറല്‍ ആശുപത്രി

സിനിമയുടെ തിരക്കഥയൊരുക്കിയ റോണിയും മുഹമ്മദ് ഷാഫിയും 2018 ല്‍ കണ്ണൂര്‍ സ്‌ക്വാഡിലെ ഉദ്യോഗസ്ഥരെ നേരില്‍ കണ്ടാണ് കഥ ഒരുക്കിയത്. മമ്മൂട്ടിയോടൊപ്പം റോണി ഡേവിഡ് രാജ്, ശബരീഷ് വര്‍മ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ സ്‌ക്വാഡ് അംഗങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News