വേട്ടയിൽ മുൻപൻ ‘കണ്ണൂർ സ്ക്വാഡ്’; ‘ഭീഷ്മപർവ്വ’ത്തെ വെട്ടി വീഴ്ത്തി ‘കണ്ണൂർ സ്ക്വാഡ്’ മുന്നോട്ട്

മികച്ച കളക്ഷനുകൾ തൂത്ത് വാരി ‘കണ്ണൂർ സ്ക്വാഡ്’. മമ്മൂട്ടി ചിത്രമായ ‘കണ്ണൂർ സ്ക്വാഡ്’ രണ്ടാം വാരത്തിൽ നിൽക്കുമ്പോൾ കളക്ഷനുകൾ വാരി കൂട്ടുകയാണ്. ആദ്യവാരത്തെ പോലത്തെതന്നെ രണ്ടാം വാരവും മുന്പനായി കണ്ണൂർ സ്ക്വാഡ് മുന്നേറുകയാണ്. ഇതുവരെ ഒരു മില്യണ്‍ ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിലൂടെ വിറ്റഴിഞ്ഞത്. ആദ്യദിനം മുതൽ ലഭിച്ച മികച്ച പബ്ലിസിറ്റിയിലൂടെ വിജയം കൊയ്ത് മുന്നേറുന്ന ചിത്രം സംവിധാനം ചെയ്തത് റോബി വർ​ഗീസ് രാജ് ആണ്.

also read: പതിനേഴ് വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; പ്രതിക്ക് 10 വര്‍ഷം കഠിന തടവും പിഴയും

പതിനൊന്നാം ദിവസമായ ഇന്നലെ മാത്രം ചിത്രം നേടിയത് മൂന്ന് കോടിയാണ്. ഒരു മമ്മൂട്ടി ചിത്രത്തിന് രണ്ടാം വാരാന്ത്യത്തിൽ ലഭിക്കുന്ന മികച്ച കളക്ഷനാണ് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. ആ​ഗോള ബോക്സ് ഓഫീസിൽ 65കോടി അടുപ്പിച്ച് കണ്ണൂർ സ്ക്വാഡ് നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകൾ ട്വീറ്റ് ചെയ്യുന്നത്. ഇതോടെ കണ്ണൂർ സ്ക്വാഡിന്റെ കേരള ബോക്സ് ഓഫീസ് കളക്ഷൻ 30.42 കോടി പിന്നിട്ടു കഴി‍ഞ്ഞു. മുൻപേ മമ്മൂട്ടിയുടെ ചിത്രമായ ‘ഭീഷ്മപർവ്വം’ ആയിരുന്നു റെക്കോർഡിട്ടത്. രണ്ടാം ഞായറിലെ ഭീഷ്മപർവ്വം കളക്ഷൻ 2.70 കോടി ആയിരുന്നു. ഈ ചിത്രത്തെയാണ് രണ്ടാം ഞായറില്‍ മമ്മൂട്ടി വീഴ്ത്തിയിരിക്കുന്നത്.

also read: ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസലിന് സുപ്രീംകോടതിയില്‍ നിന്ന് ആശ്വാസം

സെപ്റ്റംബര്‍ 28നായിരുന്നു ചിത്രം റിലീസ് ചെയ്ത ചിത്രം നിലവിൽ 313 സ്ക്രീനുകളിലാണ് പ്രദർശനം തുടരുന്നത്. ഇതിനിടെ തിരുവനന്തപുരം ഏരീസ് പ്ലസിൽ105 ഷോകളിൽ നിന്നും 55.47 ലക്ഷം ​ഗ്രോസ് ആണ് ചിത്രം നേടിയിരിക്കുന്നത്. ഇവിടെ മമ്മൂട്ടിചിത്രത്തിന്റെ ഏറ്റവും വലിയ രണ്ടാമത്തെ ഗ്രോസർ കൂടിയാണ്. ആദ്യസ്ഥാനം ഭീഷ്മപർവ്വത്തിനാണ്. ചിത്രത്തിന് വിദേശത്തും മികച്ച കളക്ഷനാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News