കൈക്കൂലി വാങ്ങുന്നതിനിടെ കണ്ണൂര്‍ തഹസീല്‍ദാര്‍ വിജിലന്‍സ് പിടിയില്‍

ARREST

കൈക്കൂലി വാങ്ങുന്നതിനിടെ കണ്ണൂര്‍ തഹസീല്‍ദാര്‍ വിജിലന്‍സ് പിടിയില്‍. കല്യാശ്ശേരിയിലെ വീട്ടില്‍ വച്ചാണ് തഹസില്‍ദാര്‍ സുരേഷ് ചന്ദ്ര ബോസ് പീടിയിലായത്. പടക്ക കടയ്ക്ക് ലൈസന്‍സ് പുതുക്കുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്.

ALSO READ: കോഴിക്കോട് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയേഴ്‌സ് റാഗ് ചെയ്‌തെന്ന് ആന്റി റാഗിങ് കമ്മിറ്റി; അന്വേഷണ സമിതി റിപ്പോര്‍ട്ട് പൊലീസിന് കൈമാറി

കൈക്കൂലി ആവശ്യപ്പെട്ട കാര്യം പടക്ക കടമ ഉടമ വിജിലന്‍സില്‍ അറിയിക്കുകയായിരുന്നു. വിജിലന്‍സ് നിര്‍ദ്ദേശ പ്രകാരം വീട്ടിലെത്തി ഫിനോഫ്തലിന്‍ പൊടി അടങ്ങിയ നോട്ട് കൈമാറുമ്പോഴാണ് പിടിയിലായത്. പടക്ക കടയുടെ ലൈസന്‍സ് പുതുക്കുന്നതിനായി 3000 രൂപയാണ് കൈക്കൂലി വാങ്ങിയത്.

ALSO READ: ‘കേന്ദ്രം സാമ്പത്തിക സഹായം തരാതിരുന്നാലും വികസനം മുടങ്ങില്ല, മുന്നോട്ടു പോകാനുള്ള ആത്മധൈര്യം കേരളത്തിനുണ്ട്’: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

Kannur Tehsildar caught by Vigilance while accepting bribe. Tehsildar Suresh Chandra Bose was arrested at his house in Kalyassery.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News