മൂഖം മൂടി ധരിച്ചെത്തി കവർച്ച; കണ്ണൂരില്‍ വയോധികയെ കെട്ടിയിട്ട് പത്തുപവന്‍ മോഷ്ടിച്ചു

കണ്ണൂരിൽ പരിയാരത്ത് വയോധികയെ കെട്ടിയിട്ട് മൂഖം മൂടി ധരിച്ചെത്തിയ സംഘം പത്ത് പവന്‍ സ്വര്‍ണം കവര്‍ന്നു. പരിയാരത്ത് അമ്മാനപ്പാറയില്‍ ഡോക്ടര്‍ ഷക്കീറിന്റെ വീട്ടിലാണ് കവര്‍ച്ച നടത്തിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

Also read:സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഹാട്രിക് കിരീടം നേടി പാലക്കാട്

കവർച്ച നടത്തിയ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. അക്രമിസംഘം വടിവാള്‍ വീശി ഭീഷണിപ്പെടുത്തിയ ശേഷം കെട്ടിയിടുകയായിരുന്നു വയോധികയെ. ഇതിന് മുൻപും പ്രദേശത്ത് സമാനമായ രീതിയില്‍ കവര്‍ച്ച നടന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഡോക്ടറുടെ പരാതിയില്‍ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here