കണ്ണൂർ അയ്യൻകുന്നിൽ മാവോയിസ്റ്റുകളും തണ്ടർബോൾട്ടും തമ്മിൽ ഏറ്റുമുട്ടൽ

കണ്ണൂർ അയ്യൻകുന്നിൽ മാവോയിസ്റ്റുകളും തണ്ടർബോൾട്ടും തമ്മിൽ ഏറ്റുമുട്ടൽ. ഉരുപ്പുംകുറ്റി ഞെട്ടിത്തോട് വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. എട്ടംഗ മാവോയിസ്റ്റ് സംഘം തെരച്ചിൽ നടത്തുകയായിരുന്ന തണ്ടർബോൾട്ട് സംഘത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.

Also read:പ്രായം പുറകോട്ടോ… സമൂഹമാധ്യമങ്ങളില്‍ വൈറലായി താരദമ്പതികളുടെ ചിത്രം

രാവിലെ 9.30 ഓടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. വനത്തിൽ തിരച്ചിൽ നടത്തുകയായിരുന്ന തണ്ടർബോൾട്ട് സംഘം മാവോയിസ്റ്റുകൾ തമ്പടിച്ചിരുന്ന ടെന്റ് കണ്ടെത്തി. പിന്നാലെ മാവോയിസ്റ്റുകൾ പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് എ ടി എസ് ഡിഐജി പുട്ട വിമലാധിത്യ പറഞ്ഞു . യു എ പി എ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തതായും ഡി ഐ ജി വ്യക്തമാക്കി.

Also read:ലോകകപ്പിലെ ശ്രീലങ്കയുടെ മോശം പ്രകടനം; രൂക്ഷവിമർശനവുമായി മുൻ ക്രിക്കറ്റ് താരം അർജുൻ രണതുംഗ

മാവോയിസ്റ്റുകൾക്ക് പരിക്കേറ്റിട്ടുണ്ടോ എന്ന കാര്യം ഇപ്പോൾ സ്ഥിരീകരിക്കാനാകില്ലെന്നും ഡി ഐ ജി പറഞ്ഞു. മാവോയിസ്റ്റുകൾക്ക് വേണ്ടി വനത്തിൽ തിരച്ചിൽ പുരോഗമിക്കുകയാണ്. നേരത്തെയും ആറളം അയ്യൻകുന്ന് മേഖലയിൽ മാവോയിസ്റ്റ് സാനിധ്യം സ്ഥിരീകരിച്ചിട്ടുണ്ട് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here