കണ്ണൂരിൽ അമ്മയേയും മക്കളേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

death

കണ്ണൂരിൽ അമ്മയേയും മക്കളേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മീൻകുന്നിലാണ് സംഭവം. മീൻകുന്ന് സ്കൂളിന് സമീപം താമസിക്കുന്ന ഭാമ എന്ന യുവതിയും ഇവരുടെ പതിനാലും പതിനൊന്നും പ്രായമുള്ള മക്കളേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇവരെ ഇന്ന് രാവിലെ മുതൽ കാണാതായിരുന്നു. തുടർന്ന് പൊലീസും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് ഭാമ (44), ശിവനന്ദ് (14,) അശ്വന്ത് (11) എന്നിവ എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മരണം ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.

ALSO READ: മാളയിലെ ആറ് വയസ്സുകാരന്റെ കൊലപാതകം; പ്രതി ജോജോയുടെ അറസ്റ്റ് രേഖപ്പെടുത്തി

സംഭവം നടക്കുമ്പോൾ സത്യഭാമയുടെ ഭർത്താവ് വീട്ടിലിലില്ലായിരുന്നു. അമ്മയും സഹോദരിയുമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.വളപട്ടണം പൊലീസ് അന്വേഷണം ആരംഭിച്ചു. മക്കളെ കിണറ്റിലെറിഞ്ഞതിന് ശേഷം അമ്മയും ചാടി മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. അമ്മ മാനസിക പ്രശ്നത്തിന് ചികിത്സ തേടുന്നയാളാണെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

അതേസമയം ഇന്നലെ ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാലു പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഉപ്പുതറ 9 ഏക്കറിലാണ് സംഭവം. ഉപ്പുതറ പട്ടത്തമ്പലം സജീവ് മോഹനൻ, ഭാര്യ രേഷ്മ, നാലും ആറും വയസ്സുള്ള രണ്ട് മക്കൾ എന്നിവരാണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഉപ്പുതറ പൊലീസ് സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. കടബാധ്യത മൂലമുള്ള ആത്മഹത്യയായിരുന്നു ഇതെന്നാണ് പ്രാഥമിക നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News