കാണ്‍പൂര്‍ ടെസ്റ്റ്, 146 ന് ഓൾഔട്ടായി ബംഗ്ലാദേശ്; ഇന്ത്യക്ക് വിജയലക്ഷ്യം 95 റണ്‍സ്

Kanpur Test

മഴ പെയ്യുമെന്ന് പ്രതീക്ഷിച്ച കാണ്‍പൂര്‍ ടെസ്റ്റില്‍ റെക്കൊര്‍ഡുകളുടെ പെരുമഴയാണ് ഇന്ത്യന്‍ ടീം തീര്‍ത്തത്. സമനിലയില്‍ അവസാനിക്കുമെന്ന് പ്രതീക്ഷിച്ച മത്സരത്തില്‍ ആതിഥേയര്‍ക്ക് ജയിക്കാന്‍ ഇനി വേണ്ടത് 95 റണ്‍സ്. രണ്ടാം ഇന്നിങ്‌സില്‍ 94 റണ്‍സിന്‌റെ ലീഡുയര്‍ത്താനെ ബംഗ്ലാദേശിന് സാധിച്ചിരുന്നുള്ളൂ. ബാസ്‌ബോള്‍ ശൈലിയിലുള്ള ഇന്ത്യന്‍ ടീമിന്‌റെ ബാറ്റിങ്ങാണ് വിരസമായ മത്സരത്തെ സജീവമാക്കിയത്.

Also Read: സാഫ് അണ്ടര്‍ 17 കിരീടം നിലനിര്‍ത്തി ഇന്ത്യ

2 വിക്കറ്റ് നഷ്ടത്തില്‍ 26 റണ്‍സ് എന്ന നിലയില്‍ ഇന്ന് കളി ആരംഭിച്ച ബംഗ്ലാദേശ് 146 ന് ഓളൗട്ട് ആകുകയായിരുന്നു. ബംഗ്ലാദേശിന്‌റെ മൊമിനുല്‍ ഹഖിനെ പുറത്താക്കി അശ്വിനാണ് വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചത്. ഇനി എത്രയും പെട്ടന്ന് ചെയ്‌സ് ചെയ്ത് വിജയം ഉറപ്പാക്കാനാകും ഇന്ത്യ ശ്രമിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News