
ബോക്‌സ് ഓഫീസിൽ വമ്പൻ കളക്ഷൻ നേടിയ സൂപ്പര്‍ഹിറ്റ് ചിത്രം കാന്താര വീണ്ടും തിയറ്ററുകളിലേക്ക്. സ്വിറ്റ്സർലൻഡിലെ ജനീവയിലാണ് ചിത്രം വീണ്ടും റിലീസിനൊരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് റിഷഭ് ഷെട്ടി ജനീവയിൽ എത്തിയെന്നും റിലീസിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയെന്നുമാണ് വിവരം.
മാർച്ച് 17-നാണ് സ്ക്രീനിംഗ്. ശേഷം, യുഎൻ നയതന്ത്രജ്ഞർക്കൊപ്പം അത്താഴ വിരുന്നിൽ റിഷഭ് പങ്കെടുക്കുമെന്നും വിവരമുണ്ട്. ആഖ്യാന രീതി കൊണ്ടും വൈവിധ്യം കൊണ്ടും വിഷയം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് കാന്താര. സംവിധായകനായും നായകനായും റിഷഭ് ഷെട്ടി നിറഞ്ഞാടിയ ചിത്രം ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, ഭാഷകളിലും ചിത്രം മൊഴി മാറ്റി പ്രദര്‍ശനത്തിനെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here