
വിദ്വേഷ പ്രസംഗം നടത്തിയ ശേഖര്‍ യാദവിനെ സംരക്ഷിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ രാജ്യസഭാ എംപിയും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍. യാദവിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം സമര്‍പ്പിച്ച് ആറുമാസം പിന്നിട്ടിട്ടും നടപടിയെടുക്കാത്തതിനെ കപില്‍ സിബല്‍ ചോദ്യം ചെയ്തു. ആരോപണവിധേയനായി മൂന്നു മാസത്തിനുള്ളില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇംപീച്ച് ചെയ്യാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു കപില്‍ സിബലിന്റെ വിമര്‍ശനം.
ജഡ്ജിമാരെ ഇംപീച്ച് ചെയ്യുന്ന നടപടിയില്‍ കേന്ദ്ര സര്‍ക്കാര്‍ പക്ഷാപാതപരമായ തീരുമാനമെടുക്കുന്നുവെന്ന ഗുരുതതര ആരോപണമാണ് രാജ്യസഭാ എം.പി.യും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍ ഉയര്‍ത്തിയത്. വിദ്വേഷ പ്രസംഗം നടത്തിയ ജസ്റ്റിസ് ശേഖര്‍ യാദവിനെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും, ഇമ്പിച്ച്‌മെന്റ് പ്രമേയം സമര്‍പ്പിച്ച് ആറുമാസത്തിനു ശേഷവും രാജ്യസഭാ ചെയര്‍മാനും സെക്രട്ടറിയേറ്റും നടപടി എടുക്കാത്തതിനെ കപില്‍ സിബല്‍ വിമര്‍ശിച്ചു.
Also Read : കേരള സർവകലാശാല ഉടൻ സിൻഡിക്കേറ്റ് ചേരണം; വി സിയെ കണ്ട് സിൻഡിക്കേറ്റ് അംഗങ്ങൾ
വസതിയില്‍ നിന്ന് പണം കണ്ടെത്തിയ കേസില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇപീച്ച്‌മെന്റ് നടപടികള്‍ മൂന്നുമാസത്തിനുള്ളില്‍ പൂര്‍ത്തിയായി. ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന് അനുസരിച്ച് ഇമ്പിച്ച്‌മെന്റ് നടപടി വേഗത്തിലാക്കിയെങ്കിലും കേസിന്റെ വിശദാംശങ്ങള്‍ ഇപ്പോഴും പുറത്തുവന്നിട്ടില്ലെന്നും കപില്‍ ചൂണ്ടിക്കാണിച്ചു. ജഡ്ജിമാര്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ അന്വേഷണ നിയമത്തിന്റെ നടപടിക്രമങ്ങള്‍ മറികടന്ന് സ്വതന്ത്ര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇമ്പീച്ച് ചെയ്യുന്നത് ഭരണഘടന ലംഘനമാണെന്നും കപില്‍ സിബല്‍ മുന്നറിയിപ്പു നല്‍കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here