പൂമ്പാറ്റ സിനിയെ കാപ്പ ചുമത്തി അകത്താക്കി

നിരവധി കേസുകളിൽ പ്രതിയായ പൂമ്പാറ്റ സിനിയെ തൃശ്ശൂർ സിറ്റി പൊലീസ് കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു. സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകന്റെ റിപ്പോർട്ട് പ്രകാരം ജില്ലാ കളക്ടർ വിആർ കൃഷ്ണ തേജയാണ് കാപ്പ ഉത്തരവിറക്കിയത്.

വ്യാജ സ്വർണ്ണം പണയം വച്ച് സ്ഥാപനങ്ങളെയും വ്യക്തികളെയും ചതിക്കുക, ഗൂഢാലോചന, കവർച്ച, അക്രമിച്ച് പരുക്കേൽപ്പിക്കുക തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് സിനി. പേരും വിലാസവും മാറിമാറി ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പുകൾ നടത്തുകയാണ് ഇവരുടെ രീതി. ആളുകളെ ഭീഷണിപ്പെടുത്തി പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്തതിനും, മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്തതും തുടങ്ങി നൂറു കണക്കിന് തട്ടിപ്പുകേസുകളാണ് ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മദ്യവും മയക്കുമരുന്നുകളും നൽകി ഗുണ്ടാ സംഘങ്ങളെ സംഘടിപ്പിച്ചാണ് ഇവര്‍ തട്ടിപ്പുകൾ നടത്തിവരാറ് . ആലപ്പുഴ എറണാകുളം തൃശൂർ ജില്ലകൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തി വരുന്നത്. ശ്രീജ, സിനി, പൂമ്പാറ്റ സിനി എന്നീ പേരുകളിൽ ഒല്ലൂർ തൈക്കാട്ടുശേരിയിലെ വാടകവീട്ടിൽ താമസിച്ചു വരുന്നതിനിടെയാണ് ഇൻസ്പെക്ടർ ബെന്നി ജേക്കബ്ബിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്.

Also Read: കാട്ടുപൂച്ചയുടെ കടിയില്‍ നിന്ന് പേവിഷബാധ; കൊല്ലം സ്വദേശിക്ക് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News