ജീവിതത്തിൻ്റെ പടവുകൾ; മാതാപിതാക്കൾ പഠിപ്പിച്ച പാഠം ഉൾക്കൊണ്ട് ലോകത്തിൻ്റെ നെറുകെയിലെത്തിയ കരൺ അദാനി

karan adani

ബാല്യകാലത്ത് വീട്ടിൽ നിന്ന് ലഭിച്ച പാഠങ്ങളും അനുഭവങ്ങളുമാണ് തന്‍റെ നേതൃത്വപരമായ കാഴ്ചപ്പാടിനെ രൂപപ്പെടുത്തിയതെന്ന് അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ (APSEZ) മാനേജിങ് ഡയറക്ടറും അദാനി സിമന്‍റ്സ് ഡയറക്ടറുമായ കരൺ അദാനി. മാതാപിതാക്കൾ പകര്‍ന്നുതന്ന മൂല്യങ്ങൾ നേതൃപരമായ പങ്കിനെയും തീരുമാനമെടുക്കുന്നതിനെയും ഇപ്പോഴും സ്വാധീനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയില്‍ നടന്ന നേതൃത്വ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു കരണ്‍ അദാനി. അച്ചടക്കം, ലക്ഷ്യപ്രാപ്തി, പ്രതിരോധശേഷി എന്നിവയുടെ പ്രാധാന്യം തന്നെ പഠിപ്പിച്ചതിന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയോട് അദ്ദേഹം നന്ദി പറഞ്ഞു. അദ്ദേഹത്തിന്‍റെ പ്രായോഗിക ശൈലിയും പ്രവേശനക്ഷമതയും ദീർഘകാല ചിന്തയും തന്നെ എന്നും സ്വാധീനിച്ചിട്ടുണ്ട്.
പിതാവിൽ നിന്നുള്ള ഒരു ആദ്യകാല പാഠവും കരണ്‍ അദാനി പങ്കുവെച്ചു. “പുലർച്ചെ ഒരു മണിക്ക് അച്ഛന്‍ എന്നെ വിളിച്ച് നീ ഉറങ്ങുകയാണോ എന്നുചോദിച്ചു. അതെ എന്ന് മറുപടി നല്‍കിയപ്പോള്‍, നേതൃഗുണം ആവശ്യപ്പെടുന്നത് അവശ്യസമയത്തെ ലഭ്യതയും നിരന്തര അവബോധവും പ്രതിബദ്ധതയുമാണെന്ന സന്ദേശം അദ്ദേഹത്തില്‍ നിന്ന് ലഭിച്ചുവെന്നും കരണ്‍ അദാനി പറഞ്ഞു.

വളര്‍ന്നപ്പോള്‍, ശക്തമായ വിശ്വാസത്തോടെ അച്ഛൻ വെല്ലുവിളികളെ നേരിടുന്നതും ഞാൻ കണ്ടിട്ടുണ്ട്. ദീർഘകാലാടിസ്ഥാനത്തിൽ ശ്രദ്ധ
കേന്ദ്രീകരിക്കുക എന്നതായിരുന്നു പിതാവില്‍ നിന്ന് ലഭിച്ച ഏറ്റവും പ്രധാനപ്പെട്ട പാഠം. മുന്‍കൂട്ടി തയ്യാറാക്കിയ ഷെഡ്യൂളുകളും പ്രശസ്തിയുമുണ്ടെങ്കിലും ഏത് നിമിഷവും പിതാവിന്‍റെ ജോലി തടസ്സപ്പെടുത്താൻ കഴിയുന്ന മൂന്ന് വ്യക്തികളുണ്ടെന്നും കരണ്‍ അദാനി പറഞ്ഞു. അദാനി കുടുംബത്തിലെ മൂന്ന് പേരക്കുട്ടികളാണ് ഈ തടസപ്പെടുത്തലുകാരെന്നും ഒരു ചെറുപുഞ്ചിരിയോടെ അദ്ദേഹം
പറഞ്ഞു. ഏറ്റവും ഗൗരവമായ യോഗങ്ങള്‍ പോലും ഇവർ കടന്നുവരുമ്പോൾ നിർത്തും. നേതൃപാടവത്തോടൊപ്പം കുടുംബത്തിനുള്ള പ്രാധാന്യമാണ് ഈ സാഹചര്യം പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Also read: പാചക വാതക ക്ഷാമത്തിൽ വലഞ്ഞ് ജനം; ഇരട്ടത്താപ്പും വിചിത്ര വാദവുമായി കേന്ദ്രം

അദാനി ഗ്രൂപ്പിന്‍റെ സാമൂഹികക്ഷേമ വികസന വിഭാഗമായ അദാനി ഫൗണ്ടേഷനിലൂടെ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സുസ്ഥിരമായ ഉപജീവനമാർഗങ്ങൾ എന്നിവയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന തന്‍റെ അമ്മ ഡോ. പ്രീതി അദാനിയുടെ സ്വാധീനത്തെക്കുറിച്ചും കരണ്‍ അദാനി സംസാരിച്ചു. രാജ്യത്തുടനീളം വിവിധ സമൂഹങ്ങളുമായി അവരുടെ ഇടപെടൽ നിരീക്ഷിച്ചതാണ് ബിസിനസ് പ്രകടനത്തിനപ്പുറംനേതൃത്വത്തെക്കുറിച്ചുള്ള തന്‍റെ ധാരണ രൂപപ്പെടുത്താന്‍ സഹായകമായി. സാമൂഹിക വികസനത്തില്‍ ഡോ. പ്രീതി അദാനിയുടെ പ്രവർത്തനങ്ങൾ സഹാനുഭൂതിയുടെയും ഉത്തരവാദിത്തത്തിന്‍റെയും പ്രാധാന്യം ശക്തിപ്പെടുത്തുന്നതായിരുന്നു. സമൂഹ വളർച്ച എന്നത് ജനങ്ങൾക്ക് അർത്ഥവത്തായ സ്വാധീനം സൃഷ്ടിക്കുന്നതാവണമെന്നത് ഇത് എനിക്ക് കാണിച്ചുതന്നു, അദ്ദേഹം പറഞ്ഞു.

Also read: തമിഴ് സാഹിത്യകാരൻ വൈരമുത്തുവിന് ജ്ഞാനപീഠം

മാതാപിതാക്കളുടെ സ്വാധീനം നേതൃത്വത്തെക്കുറിച്ചുള്ള സന്തുലിതമായ വീക്ഷണത്തെ രൂപപ്പെടുത്തിയെന്ന് കരണ്‍ അദാനി പറഞ്ഞു. വ്യവസായ സംരംഭം വളർത്തിയെടുക്കാനുള്ള ആത്മവിശ്വാസം പിതാവിൽ നിന്നാണ് ലഭിച്ചത്. വളർച്ച സഹാനുഭൂതിയാൽ നയിക്കപ്പെടണമെന്നത് അമ്മയിൽ നിന്നും. വേഗതയും അളവും പ്രധാനമാണ്, എന്നാൽ സഹാനുഭൂതിയും ഉത്തരവാദിത്തവും ഒരുപോലെ അത്യാവശ്യമാണ്. തുറമുഖങ്ങൾ, ലോജിസ്റ്റിക്സ്, ഊർജം, വിമാനത്താവളങ്ങൾ, വസ്തുക്കൾ എന്നിവയിലേക്ക് അദാനി ഗ്രൂപ്പ് വികസിക്കുമ്പോഴും മൂല്യങ്ങൾ സ്ഥാപനത്തിന്‍റെ സംസ്കാരത്തിന്‍റെ കേന്ദ്രബിന്ദുവായി തുടരുന്നുവെന്നും കരണ്‍ അദാനി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News