മെറ്റ് ഗാലയില്‍ കരണ്‍ ജോഹര്‍-അനന്യ ബിര്‍ള മാജിക്; ഫാഷന്‍ ലോകത്തെ വിസ്മയിപ്പിച്ച് ഇന്ത്യന്‍ സാന്നിധ്യം

met gala

ലോകോത്തര ഫാഷന്‍ വേദിയായ മെറ്റ് ഗാലയില്‍ ആദ്യമായി ചുവടുവെച്ചപ്പോള്‍ തന്നെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറും ഇന്ത്യന്‍ ശതകോടീശ്വരന്‍ കുമാര്‍ മംഗളം ബിര്‍ളയുടെ മകളും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീം ഉടമയുമായ അനന്യ ബിര്‍ളയും. രാജാ രവിവര്‍മ്മ ചിത്രങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ച വസ്ത്രത്തില്‍ കരണ്‍ ജോഹര്‍ എത്തിയപ്പോള്‍ മിസ്റ്ററി ലുക്ക് നല്‍കുന്ന ശില്‍പ്പ മാതൃകയിലുള്ള ലോഹ മാസ്‌ക് അണിഞ്ഞായിരുന്നു അനന്യയുടെ രംഗപ്രവേശനം.


കോസ്റ്റ്യൂം ആര്‍ട്ടായിരുന്നു മെറ്റ് ഗാല 2026 എഡിഷന്റെ തീം. ഇതിനെ പ്രതിനിധീകരിക്കുന്നതായിരുന്നു കരണ്‍ ജോഹറിന്റെ വേഷം. പ്രമുഖ ഡിസൈനായ മനീഷ് മല്‍ഹോത്രയാണ് കരണ്‍ ജോഹറിനു വേണ്ടി വസ്ത്രം രൂപകല്‍പ്പന ചെയ്തത്. രവിവര്‍മ്മ ചിത്രങ്ങളില്‍ ഏറ്റവും ശ്രദ്ധ നേടിയ ഹംസ ദമയന്തി, കാദംബരി, അര്‍ജുനനും സുഭദ്രയും തുടങ്ങിയവ കറുപ്പ് നിറത്തിലുള്ള വസ്ത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
റോബര്‍ട്ട് വണ്‍ ഡിസൈന്‍ ചെയ്ത കറുത്ത ഗൗണും വെള്ളി നിറത്തിലുള്ള ലോഹ മാസ്‌കും ധരിച്ച് തികച്ചും അക്ഷരാര്‍ഥത്തില്‍ മെറ്റ് ഗാല വേദിയെ അനന്യ ഞെട്ടിച്ചു. ആധുനിക ഫാഷനും കലയും ചേര്‍ന്ന ഈ വേഷം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. പവര്‍ ഡ്രസ്സിങും കലാപരമായ വേഷവിധാനവും ഒത്തുചേര്‍ന്ന രൂപത്തിലായിരുന്നു അനന്യ എത്തിയത്.

Also Read: ‘പേട്രിയറ്റ് ടോം ക്രൂസ് സിനിമകളെക്കാൾ ഗംഭീരം’; വിദേശ വനിതയുടെ റിവ്യൂ ശ്രദ്ധനേടുന്നു


കരണ്‍ ജോഹറും അനന്യ ബിര്‍ളയും തങ്ങളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളില്‍ പങ്കുവെച്ച മെറ്റ് ഗാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അതിവേഗം വൈറലായി. ബോളിവുഡ് താരങ്ങളായ കരീന കപൂര്‍, അനില്‍ കപൂര്‍, മലൈക അറോറ തുടങ്ങിയ സെലിബ്രിറ്റികളടക്കം നിരവധിപേര്‍ ആശംസ അറിയിച്ച് രംഗത്തെത്തി. 2025 മെറ്റ് ഗാല എഡിഷനില്‍ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ എത്തിയിരുന്നു. ഇതിനുപിന്നാലെയാണ് തൊട്ടടുത്ത വര്‍ഷമായ 2026ല്‍ ബോളിവുഡിലെ പ്രമുഖ സംവിധായകനായ കരണ്‍ ജോഹറും ഇന്ത്യയിലെ പ്രമുഖ ബിസിനസ് കുടുംബത്തിലെ അംഗമായ അനന്യ ബിര്‍ളയും ചുവടുവെച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News