ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി നടന്‍ സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹിം അലി ഖാന്‍. ഇന്‍സ്റ്റഗ്രാമിലൂടെ കരണ്‍ ജോഹര്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സിന്റെ ബാനറിലൊരുങ്ങുന്ന ചിത്രത്തിലാണ് ഇബ്രാഹിം നായകനായി അരങ്ങേറുക. ഇബ്രാഹിമിന്റെ മനോഹരമായ ചിത്രങ്ങള്‍ക്കൊപ്പം കുറിപ്പും കരണ്‍ ജോഹര്‍ പങ്കുവച്ചിട്ടുണ്ട്.
‘എനിക്ക് 12 വയസുള്ളപ്പോഴാണ് ഞാന്‍ അമൃതയെ അല്ലെങ്കില്‍ ഡിംഗിയെ കാണുന്നത്, പ്രിയപ്പെട്ടവരെല്ലാം അവരെ അങ്ങനെയാണ് വിളിക്കുന്നത്… എന്റെ അച്ഛനോടൊപ്പം ധര്‍മ മൂവിസിനു വേണ്ടി ദുനിയ എന്നൊരു സിനിമ അവര്‍ ചെയ്തു. അവരുടെ ഊര്‍ജവും കാമറയ്ക്ക് മുന്‍പിലുള്ള പ്രകടനവുമൊക്കെ എനിക്കിന്നും ഓര്‍മയുണ്ട്. പക്ഷേ, എനിക്ക് ഏറ്റവും ഓര്‍മയുള്ളത് ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ചയ്ക്ക് ശേഷം അവരും അവരുടെ ഹെയര്‍ സ്‌റ്റൈലിസ്റ്റുമൊത്ത് കഴിച്ച നല്ല ചൂടുള്ള ചൈനീസ് ഡിന്നറും തുടര്‍ന്ന് കണ്ട ജെയിംസ് ബോണ്ട് സിനിമയുമാണ്!.
ഞങ്ങള്‍ കണ്ടുമുട്ടിയ നിമിഷം മുതല്‍ അവരെ എന്നെ വളരെ അടുത്ത ഒരാളായാണ് പരിഗണിച്ചത്, അത് തീര്‍ച്ചയായും അവരുടെ കൃപയാണ്. അത് അവരുടെ കുട്ടികളിലും തുടരുന്നു. സെയ്ഫിനൊപ്പം, ആനന്ദ് മഹേന്ദ്രുവിന്റെ ഓഫീസില്‍ വെച്ചാണ് ഞാന്‍ അദ്ദേഹത്തെ ആദ്യമായി കാണുന്നത്. ചെറുപ്പം, സൗമ്യത, സൗന്ദര്യം…. ഇബ്രാഹിമിനെ ഞാന്‍ ആദ്യമായി കണ്ടതുപോലെ തന്നെ. ഭാഗ്യം കൊണ്ട് ഞങ്ങളുടെ ആ സൗഹൃദം തലമുറകള്‍ക്കിപ്പുറം ഞങ്ങളുടെ കുട്ടികളും ശക്തമായി തുടരുന്നു. 40 വര്‍ഷമായി എനിക്ക് ഈ കുടുംബത്തെ അറിയാം. ഒരുപാട് വ്യത്യസ്ത ചിത്രങ്ങളില്‍ അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനായി.
അമൃതയോടൊപ്പം ദുനിയ, 2 സ്റ്റേറ്റ്‌സ്. സെയ്ഫിനൊപ്പം കല്‍ ഹോ ന ഹോ മുതല്‍ കുര്‍ബാന്‍ വരെ. സാറയോടൊപ്പം സിംബ…ഇനിയും ഒരുപാട് സിനിമകള്‍ വരാനിരിക്കുന്നു മനസ് കൊണ്ട് ഈ കുടുംബത്തെ എനിക്ക് നന്നായി അറിയാം. സിനിമകള്‍ അവരുടെ രക്തത്തിലും ജീനുകളിലും പാഷനിലും അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. കഴിവിന്റെ പുതിയൊരും തരംഗത്തിന് ഞങ്ങള്‍ വഴിയൊരുക്കുന്നു. ആ ലോകം കാണാനായി എനിക്ക് കാത്തിരിക്കാനാകുന്നില്ല. ഇബ്രാഹിം അലി ഖാന്‍ നിങ്ങളുടെ ഹൃദയം കവാരനായി വരുന്നു, കാത്തിരിക്കൂ. ഉടനെ ബി?ഗ് സ്‌ക്രീനിലേക്ക്’. – കരണ്‍ ജോഹര്‍ കുറിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

