‘റിയലായും, റീലിലും ഒരാഴ്ചയ്ക്കിടെ ആലിയ രണ്ടുതവണ വിവാഹിതയായി’

കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത് പ്രദര്‍ശനത്തിനെത്തിയ ചിത്രം ‘റോക്കി ഓര്‍ റാണി കീ പ്രേം കഹാനി’ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് കൌതുകരമായ കാര്യമാണ് ഇപ്പോള്‍ വൈറലാകുന്നത്. സംവിധായന്‍ കരണ്‍ ജോഹര്‍ തന്നെയാണ് രസകരമായ ഈ കാര്യം വെളിപ്പെടുത്തിയത്. ആലിയയും രൺബീറും വിവാഹിതരായി, നാല് ദിവസത്തിന് ശേഷമാണ് ‘റോക്കി ഓര്‍ റാണി കീ പ്രേം കഹാനിയില്‍ ഞങ്ങൾ ആലിയയുടെയും രൺവീർ സിങ്ങിന്റെയും വിവാഹ സീക്വൻസ് ഷൂട്ട് ചെയ്തതെന്നാണ് കരൺ പറഞ്ഞത്.

also read :പാലക്കയം വില്ലേജ് ഓഫീസിൽ ജീവനക്കാർക്ക് കൂട്ട സ്ഥലം മാറ്റം

”ശരിക്കും പറഞ്ഞാല്‍ റിയലായും , റീലിലും ഒരാഴ്ചയ്ക്കിടെ ആലിയ രണ്ടുതവണ വിവാഹിതയായി. ആലിയയുടെ കൈകളിലെ മൈലാഞ്ചി പോലും യഥാർത്ഥത്തിൽ രൺബീറിന്‍റെ പേരായിരുന്നു. രൺവീർ എന്ന പേരിൽ സിനിമയിൽ ഇത് കാണിക്കുകയായിരുന്നു. ശരിക്കും അത് മനസിലാകാതിരിക്കാന്‍ ചെറിയ കളര്‍ കറക്ഷന്‍ വരുത്തി”കരണ്‍ പറയുന്നു.

‘റോക്കി ഓര്‍ റാണി കീ പ്രേം കഹാനി’ ചിത്രത്തിൽ രൺവീറാണ് നായകൻ.ആലിയ ഭട്ടായിണ് ചിത്രത്തിലെ നായിക. ബോളിവുഡിലെ സമീപകാലത്തെ വൻ വിജയ ചിത്രമാണ് ഇത്. അതേ സമയം അഭിഷേക് ബച്ചൻ രണ്‍വീര്‍ ചിത്രത്തെ മികച്ച ചിത്രം എന്ന നിലയിലാണ് വിലയിരുത്തിയത്. ”കരണ്‍ ജോഹറിന്റെ തിരിച്ചു വരവാണ്. ഒരു ഫാമിലി എന്റര്‍ടെയ്‍ൻമെന്റാണ് ഇത്. രണ്‍വീര്‍ ചിത്രങ്ങളിലെന്നും വളരെ മികച്ച താരങ്ങളാണ് ഉള്ളത്.” ;അഭിഷേക് ബച്ചൻ സാമൂഹ്യ മാധ്യമത്തില്‍ വ്യക്തമാക്കി.

also read :“ദുൽഖർ എന്റെയും എല്ലാവരുടെയും സ്വീറ്റ് ഹാർട്ട്ആ ണ്, കിംഗ് ഓഫ് കൊത്ത ഏറെ പ്രതീക്ഷയുള്ള ചിത്രം” : ശാന്തികൃഷ്ണ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News