
ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിലെ നിരവധി ചോദ്യങ്ങൾ ഉയർന്നിരുന്നു. ആദ്യം ഉയർന്നത് കരീന കപൂർ എവിടെയായിരുന്നുവെന്ന ചോദ്യം തന്നെയാണ്. സംഭവം നടക്കുമ്പോൾ കരീന കപൂർ വീട്ടിൽ ഉണ്ടായിരുന്നില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സുഹൃത്തും നടിയുമായ സോനം കപൂറിൻ്റെ പാർട്ടിയിൽ പങ്കെടുത്ത ശേഷം നടി മദ്യപിച്ചാണ് തിരിച്ചെത്തിയത്.
കരീന അമിതമായി മദ്യപിച്ച നിലയിലായിരുന്നുവെന്നും ആശുപത്രിയിൽ സെയ്‌ഫിനെ അനുഗമിച്ചാൽ നിരവധി ചോദ്യങ്ങൾ ഉയർന്നേക്കുമെന്ന സന്ദേഹമായിരുന്നു കരീന മാറി നിൽക്കാനുണ്ടായ കാരണമെന്നാണ് പുറത്ത് വരുന്നത്. ഈ അവസ്ഥയിൽ പോലീസിനെ സമീപിക്കേണ്ടി വരുന്ന സാഹചര്യവും ഒഴിവാക്കാനാണ് കരീന പുറത്തിറങ്ങാതിരുന്നത്.
ALSO READ; സെയ്‌ഫ് അലിഖാന് കുത്തേറ്റ സംഭവം; വിവാദ പ്രസ്താവനകളുമായി ബിജെപി-ശിവസേന നേതാക്കൾ
കൂടാതെ മദ്യപിച്ച അവസ്ഥയിലുള്ള വീഡിയോകളും ഫോട്ടോകളും പാപ്പരാസികൾ പ്രചരിപ്പിക്കുമെന്ന ഭീതിയും ഉണ്ടായിരുന്നു. പിന്നീട് കരീന ഇടയ്ക്കിടെ സ്വകാര്യതയുടെ പേരിൽ പ്രതിരോധം സൃഷ്ടിക്കാൻ ശ്രമിച്ചതും ഇതിനോടൊപ്പം കൂട്ടി വായിക്കാവുന്നതാണെന്നാണ് റിപോർട്ടുകൾ. സംഭവത്തിന് ശേഷം സഹോദരി കരിഷ്മ കപൂറിൻ്റെ വീട്ടിലേക്ക് പോയിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്.
സെയ്ഫിന് നേരെയുണ്ടായ ആക്രമണത്തിന് ശേഷം ഡ്യൂട്ടിയിലുള്ള പോലീസ് ഇക്കാര്യം അന്വേഷിച്ചിരുന്നു. സാധാരണയായി, രാത്രിയിൽ നടക്കുന്ന ഏതൊരു സംഭവവും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കുകയും അടുത്ത ദിവസം കേസിൻ്റെ അന്വേഷണം ആരെ ഏൽപ്പിക്കണമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ തീരുമാനിക്കുകയും ചെയ്യും. ഈ കേസിലും അതുതന്നെ സംഭവിച്ചു.
മകന്‍റെ മുറിയിലെ ബഹളം കേട്ടാണ് സെയ്ഫ് ഉണർന്നത്. കുറ്റവാളി വീട്ടിലെ ജീവനക്കാരിയുമായി വഴക്കിടുന്നത് കണ്ടാണ് സെയ്ഫ് ഇടപെട്ടതും. തുടർന്നാണ് രക്ഷപ്പെടാനുള്ള മാർഗം തേടി പ്രതിയുടെ അപ്രതീക്ഷിതമായ ആക്രമണം ഉണ്ടാകുന്നത്. നിരായുധനായിരുന്ന സെയ്ഫിനെ പ്രതി പലവട്ടം കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. പ്രതിയെ ചെറുക്കുന്നതിനിടെയാണ് ജീവനക്കാരിക്കും പരിക്കേറ്റത്. മദ്യലഹരിയിലായിരുന്ന കരീനയ്ക്ക് ഒന്നും ചെയ്യാനാകാത്ത സാഹചര്യമായിരുന്നുവെന്നും പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്യുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here