സെക്യൂരിറ്റി ചെക്ക് പോയിൻ്റിലെ നീണ്ട നിര മറികടന്ന് കരീന കപൂർ; ‘വിഐപി സംസ്കാരത്തെ’ വിമർശിച്ച് സോഷ്യൽ മീഡിയ, വീഡിയോ വൈറൽ

kareena kapoor

കരീനയാണ് ഇപ്പോള്‍ സമൂഹമാധ്യമം മു‍ഴുവൻ നിറഞ്ഞു നിൽക്കുന്നത്. വിഐപിയായതിനാൽ ലഭിക്കുന്ന പരിഗണനയെക്കുറിച്ച് വൻ വിമർശനങ്ങളാണ് സമൂഹമാധ്യമത്തിൽ ഉപയോക്താക്കള്‍ അറിയിക്കുന്നത്. ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവത്തിൽ നിന്നുള്ള കരീന കപൂറിൻ്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ, സമൂഹമാധ്യമത്തിൽ വമ്പൻ ചർച്ചകളാണ്.

സെക്യൂരിറ്റി ചെക്ക്പോയിൻ്റിൽ ഒരുപാട് ആളുകള്‍ വരിവരിയായി നിൽക്കുന്നുണ്ട്. എന്നാൽ തനിക്ക് ഈ വരിയൊന്നും ബാധകമല്ലെന്ന രീതിയിൽ ക്യൂവിൽ കാത്ത് നിൽക്കുന്നവരെ ശ്രദ്ധിക്കാതെ വേഗം മുന്നിൽ പോയി സെക്യൂരിറ്റി ചെക്ക് പോയിൻ്റ് കടന്നുപോയി. പ്രത്യേക അനുമതി ലഭിച്ചാൽ മാത്രം പോകാൻ പറ്റുന്നതോ അല്ലെങ്കിൽ പ്രത്യേക പ്രോട്ടോകോള്‍ നിലനിൽക്കുന്ന ഈ ഭാഗത്ത്, കരീന കപൂറിൻ്റെ ഈ പ്രവർത്തി വിമർശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. സെലിബ്രിറ്റികള്‍ക്ക് മാത്രമുള്ള ഈ പ്രത്യേക പരിഗണനയെ സോഷ്യൽ മീഡിയ ഉപയോക്താക്കള്‍ വിമർശിക്കുന്നു.

ALSO READ: ‘അവളൊന്നും മിണ്ടിയില്ല കരയുകയായിരുന്നു’; വാഴ കണ്ട് ബിജുക്കുട്ടൻ്റെ മകൾ: വൈകാരിക രംഗം പങ്കുവച്ച് നടൻ

പീച്ച് നിറത്തിലുള്ള ട്രഡീഷണല്‍ വസ്ത്രം ധരിച്ചാണ് കരീന കപൂർ വിമാനത്താവളത്തിൽ എത്തിച്ചേർന്നത്. വീഡിയോ വൈറലായതിന് പിന്നാലെ നിറയെ കമൻ്റുകളാണ് സമൂഹമാധ്യമത്തിൽ. നിയമങ്ങള്‍ എല്ലാവർക്കും ഒരുപോലെയായിരിക്കണമെന്നും വിഐപി സംസ്കാരത്തെ വിമർശിക്കുകയും ചെയ്യുന്നു. എന്നാൽ ചിലർ കരീനയെ പിന്തുണയ്ക്കുകയും ചെയ്തു. എപ്പോ‍ഴും തിരക്കുള്ള ആള്‍ക്കാരായതിനാൽ സെലിബ്രിറ്റികള്‍ക്ക് പ്രത്യേക സെക്യൂരിറ്റി സംവിധാനമേർപ്പെടുത്തണമെന്ന് ചിലർ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News