ലാലീഗയില്‍ തകര്‍പ്പന്‍ ഹാട്രിക്കുമായി കരീം ബെന്‍സെമ

ഞായറാഴ്ച നടന്ന ലാലീഗ മത്സരത്തില്‍ റിയല്‍ വല്ലാഡോലീഡിനെതിരെ തകര്‍പ്പന്‍ ഹാട്രിക്ക് നേടി കരിം ബെന്‍സെമ. എഴുമിനിട്ടുകള്‍ക്കുള്ളിലാണ് ബെന്‍സെമ ഹാട്രിക് നേട്ടം സ്വന്തമാക്കിയത്. ആദ്യപകുതിയുടെ 29, 32, 36 മിനിട്ടുകളിലായിരുന്നു ബെന്‍സിമയുടെ ഹാട്രിക്ക് നേട്ടം. തകര്‍പ്പന്‍ ബൈസിക്കിള്‍ കിക്കിലൂടെയായിരുന്നു ബെന്‍സെമ ഹാട്രിക്ക് നേട്ടം തികച്ചത്.

ഇതോടെ ഈ സീസണില്‍ 30 മത്സരങ്ങളില്‍ നിന്ന് ബെന്‍സെമ 22 ഗോളുകള്‍ നേടിക്കഴിഞ്ഞു. മത്സരത്തില്‍ മറുപടിയില്ലാത്ത ആറുഗോളുകള്‍ക്കായിരുന്നു റയല്‍ മാഡ്രിഡിന്റെ വിജയം. വിജയത്തോടെ പോയിന്റുപട്ടികയില്‍ ബാഴ്‌സലോണയുമായുള്ള അകലം 12 പോയിന്റായി കുറയ്ക്കാനും റയലിനായി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here