കരീം ബെന്‍സിമ സൗദി ക്ലബ്ബ് അല്‍-ഇത്തിഹാദുമായി കരാര്‍ ഒപ്പിട്ടു

കരീം ബെന്‍സിമ സൗദി ക്ലബ്ബ് അല്‍-ഇത്തിഹാദുമായി കരാര്‍ ഒപ്പിട്ടു. പ്രശസ്ത കായിക മാധ്യമപ്രവര്‍ത്തകന്‍ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. 2025 വരെയാകും ക്ലബ്ബുമായുള്ള ബെന്‍സിമയുടെ കരാറെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ് വിട്ട താരം സൗദി ലീഗിലേക്ക് പോകുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Also Read: ഫ്രഞ്ച് ഓപ്പണിന്റെ ക്വാര്‍ട്ടല്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് നാളെ തുടക്കമാകും

https://www.kairalinewsonline.com/the-quarter-finals-of-the-french-open

ഒരു സീസണില്‍ 200 ദശലക്ഷം യൂറോ, എകദേശം 882 കോടി രൂപയാണ് ക്ലബ്ബ് താരത്തിന് വാഗ്ദാനം ചെയ്തിരുന്നത്. 2009-ല്‍ ഒളിമ്പിക് ലിയോണില്‍നിന്ന് റയലിലെത്തിയ ബെന്‍സിമ ക്ലബ്ബിനൊപ്പം അഞ്ച് ചാമ്പ്യന്‍സ് ലീഗും നാല് ലാലിഗ കിരീടങ്ങളും സ്വന്തമാക്കി. മഡ്രിഡിനൊപ്പം 25 പ്രധാന ട്രോഫികള്‍ നേടിയെന്ന റെക്കോഡും താരത്തിന്റെ പേരിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here