
കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് വീണ്ടും സജീവമാകുന്നു. ഇറക്കുമതി തീരുവ ഉയർത്തിയതിന് ശേഷം ഒരു മാസത്തിനിടെ 10 കേസുകൾ രജിസ്റ്റർ ചെയ്തു. 13 പേർ പിടിയിലാവുകയും ചെയ്തിട്ടുണ്ട്.
ALSO READ: പാലാ നഗരസഭയിൽ തർക്കം രൂക്ഷം; യുഡിഎഫ് വാട്സാപ്പ് ഗ്രൂപ്പ് വിട്ട് പുളിക്കക്കണ്ടം ഫാമിലി
യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയതിന് പിന്നാലെ വിമാനത്താവളത്തിന് പുറത്തെ പൊലീസ് പരിശോധനയും ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെ സ്വർണക്കടത്ത് വീണ്ടും കൂടിയിരിക്കുകയാണ്. കസ്റ്റംസിന്റെ കണ്ണ് വെട്ടിച്ച് പുറത്തുകടക്കുന്ന സ്വർണക്കടത്ത് സംഘത്തിന് പൊലീസ് പരിശോധന ഇല്ലാത്തതിനാൽ യഥേഷ്ടം രക്ഷപ്പെടാൻ കഴിയുന്ന സ്ഥിതിയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

