
കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 340 ഗ്രാം സ്വര്‍ണ മിശ്രിതം പൊലീസ് പിടികൂടി. സ്വര്‍ണം കൊണ്ടുവന്ന കോഴിക്കോട് താമരശ്ശേരി സ്വദേശി സഹീഹുല്‍ മിസ്ഫറിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ ദുബൈയില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനത്തിലാണ് ഇയാളെത്തിയത്.
സ്വര്‍ണം മിശ്രിത രൂപത്തിലാക്കി രണ്ട് പാക്കറ്റുകളിലാക്കി ജീന്‍സിന്റെ ബോട്ടം സ്റ്റിച്ചിനകത്ത് ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. ഇരുപത്തിയാറ് ലക്ഷത്തിലധികം രൂപ വിലമതിക്കുന്നതാണ് പിടികൂടിയ സ്വര്‍ണം. കസ്റ്റംസിന്റെ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയതിനു ശേഷമാണ് പൊലീസ് പിടിയിലായത്.
Read Also: പെരുമ്പാവൂരിലെ വ്യാജ തിരിച്ചറിയൽ രേഖകൾ നിർമ്മിക്കുന്നതിന് പിന്നിൽ വൻ സംഘം; ഒരാൾ കൂടി അറസ്റ്റിൽ
അതിനിടെ, പത്തനംതിട്ടയില്‍ കടയുടെ മറവില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ കച്ചവടം നടത്തിയിരുന്ന യുപി സ്വദേശികളായ രണ്ട് പേര്‍ എക്സൈസിന്റെ പിടിയിലായി. കാവുംഭാഗം- ചാത്തന്‍കേരി റോഡില്‍ പെരിങ്ങര പാലത്തിന് സമീപമുള്ള കടയുടെ ഉടമയും ഇയാളുടെ സഹായിയുമാണ് പിടിയിലായത്. ഇവര്‍ കുടുംബസമേതം താമസിക്കുന്ന പെരിങ്ങരയിലെ വീട്ടില്‍ നിന്നും ഒരു ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here