കരിപ്പൂർ സ്വർണ്ണക്കടത്ത്; ഉന്നത ഉദ്യോഗസ്ഥ റാക്കറ്റ് പ്രവർത്തിക്കുന്നതായി പൊലീസ് കണ്ടെത്തൽ

കരിപ്പൂരിൽ സ്വർണ്ണക്കടത്തിന് ഉന്നത ഉദ്യോഗസ്ഥ റാക്കറ്റ് പ്രവർത്തിക്കുന്നതായി പൊലീസിന്റെ കണ്ടെത്തൽ. സിഐഎസ്എഫ് അസി. കമൻഡാൻ്റും കസ്റ്റംസ് ഓഫീസറും ചേർന്ന് മാഫിയാ സംഘമായി പ്രവർത്തിക്കുന്നു. മലപ്പുറം എസ്പി എസ്. സുജിത് ദാസിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം. കരിപ്പൂർ വഴി ഈ സംഘം 60 പ്രാവശ്യം സ്വർണം കടത്തിയതിന് പൊലീസിന് തെളിവ് ലഭിച്ചു. സിഐഎസ്എഫ് അസി. കമൻഡാൻ്റ് നവീനാണ് സ്വർണ്ണക്കടത്ത് ഏകോപിപ്പിച്ചത്. ഒപ്പം പ്രവർത്തിച്ച കസ്റ്റംസ് ഓഫീസറെക്കുറിച്ചുള്ള വിവരവുംപൊലീസിന് ലഭിച്ചിട്ടുണ്ട്.

ALSO READ: പെട്രോള്‍ ഒഴിച്ച് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു; വിവാഹം നടക്കാത്തതിലുള്ള മനോവിഷമമെന്ന് പൊലീസ്

കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ഷെഡ്യൂൾ പോലും കടത്തുസംഘത്തിൻ്റെ കൈവശമാണ്. വിമാനത്താവളത്തിലെ ലഗേജ് ജീവനക്കാരൻ ഷറഫലി, സ്വർണം ഏറ്റുവാങ്ങാനെത്തിയ കൊണ്ടോട്ടി സ്വദേശി ഫൈസൽ എന്നിവരിൽ നിന്നാണ് നിർണായക വിവരം ലഭിച്ചത്. ഇവർ കഴിഞ്ഞ ദിവസം പൊലീസിന്റെ പിടിയിലായിരുന്നു. ഉദ്യാഗസ്ഥർക്കും കടത്തുകാർക്കുമായി സിയുജി മൊബൈൽ സിമ്മുകളും നൽകിയിട്ടുണ്ട്. കോഴിക്കോട് കൊടുവള്ളി സ്വദേശി റഫീഖിന് വേണ്ടിയാണ് സംഘം ഒടുവിൽ സ്വർണം കടത്തിയത്. റഫീഖുമായി ഉദ്യോഗസ്ഥർ നടത്തിയ ഒട്ടേറെ ഇടപാടുകളുടെ തെളിവ് ലഭിച്ചിട്ടുണ്ട്. സ്വർണക്കടത്തിൽ ഉദ്യോഗസ്ഥരുടെ പങ്ക് നേരത്തേ സംശയിച്ചിരുന്നെങ്കിലും ഉന്നതരുടെ പങ്കാളിത്തം പുറത്തുവരുന്നത് ആദ്യമായാണ്.

ALSO READ: വിവാദങ്ങൾക്കിടെ ഭർത്താവിനൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ച് നടി മഹാലക്ഷ്മി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News