ദാർശനികരിലെ മഹാദാർശനികന്റെ 207-ാം ജന്മദിനം

Karal Marx

മഹാനായ കാൾ മാർക്സിൻ്റെ ദാർശനികരിലെ മഹാദാർശനികന്റെ 207-ാം ജന്മദിനമാണ് ഇന്ന്. മാര്‍ക്സ് മുന്നോട്ടുവെച്ച വിമോചനചിന്തകള്‍ക്ക് മനുഷ്യരാശി ഉള്ളിടത്തോളം മരണമില്ല. മുതലാളിത്ത ആഗോളവത്കരണത്തിന്‍റെയും നവഫാസിസത്തിന്‍റെയും കാലത്തും മാര്‍ക്സിസമല്ലാത്തൊരു പോരാട്ട മാർഗം അസാധ്യമാണ്.

1818 മെയ് അഞ്ചിനാണ് ജർമനിയിൽ റൈൻ നദീതീരത്ത് സ്ഥിതിചെയ്യുന്ന ട്രയർ എന്ന അതിപുരാതന നഗരത്തിൽ മാർക്സിന്റെ ജനനം. പിതാവ് ഹെൻറിച്ച്‌ മാർക്സ് അഭിഭാഷകനായിരുന്നു. ജന്മനഗരമായ ട്രയറിൽ ഹൈസ്കൂൾ വിദ്യാഭ്യാസം. ബോൺ, ബർലിൻ സർവകലാശാലകളിലെ വിദ്യാഭ്യാസത്തിനു ശേഷം ജേന സർവകലാശാലയിൽനിന്ന്‌ ഡോക്ടറേറ്റ്‌.

ജെന്നി വോൺ വെസ്റ്റ്ഫാലനെയാണ് വിവാഹം കഴിച്ചത്. മാർക്സിനൊപ്പം ‌കുട്ടിക്കാലത്ത് ഒന്നിച്ചു കളിച്ചുവളർന്ന ജെന്നി മാർക്സിന്റെ ജീവിതത്തിലെ കഷ്ടപ്പാടുകളെ സൗമ്യതയും ക്രാന്തദർശിത്വവുംകൊണ്ട്‌ ലഘൂകരിച്ചു.

മുതലാളിത്തലോകം എങ്ങനെ പ്രവർത്തിക്കുന്നെന്ന മാർക്സിന്റെ ആശയങ്ങളുടെ ആകെത്തുകയാണ് ‘മൂലധനം’. മാർക്സിന്റെ ഭൗതികവാദവും വൈരുധ്യാത്മകരീതിയും ചേർന്നുള്ള തത്വശാസ്ത്രം സിദ്ധാന്തത്തെയും പ്രയോഗത്തെയും ശക്തമായി കൂട്ടിയിണക്കുകയും വിപ്ലവാത്മകമായ മാറ്റത്തിന് വഴിതെളിക്കുകയും ചെയ്തു. മനുഷ്യനു മാത്രമല്ല സൂക്ഷ്മജീവികള്‍ ഉള്‍പ്പെടെ സകല ചരാചരങ്ങള്‍ക്കും അവകാശപ്പെട്ട ഈ ഭൂമിയിലെ ജീവിതം സുസാദ്ധ്യമാക്കാന്‍ ഉതകുന്ന തരത്തില്‍ ജീവിതത്തെ പുതുക്കിപ്പണിയേണ്ടതുണ്ട്. അതിലേക്കു തുറക്കുന്ന വാതായനങ്ങളാണ് കാള്‍ മാര്‍ക്‌സിന്റെ ആശയങ്ങള്‍.

പ്രതിസന്ധികളിൽ ഉലയാത്ത നിശ്ചയദാർഢ്യത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത മനുഷ്യസ്നേഹത്തിന്റെയും ജ്വലിക്കുന്ന പ്രതീകമാണ്വ മാർക്സ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News