‘കര്‍ണനാണ് എന്റെ ഹീറോ’… എന്റെ ഔദ്യോഗികജീവിതവും അതുപോലെ, തച്ചങ്കരി സര്‍വീസില്‍ നിന്ന് വിരമിച്ചു

ഡിജിപി ടോമിന്‍ ജെ തച്ചങ്കരി സര്‍വീസില്‍ നിന്ന് വിരമിച്ചു. തിരുവനന്തപുരത്തെ എസ്എപി ക്യാമ്പ് ഗ്രൗണ്ടില്‍ സേനാംഗങ്ങള്‍ നല്‍കിയ യാത്രയയപ്പ് പരേഡില്‍ പാട്ടു പാടിക്കൊണ്ടായിരുന്നു ടോമിന്‍ തച്ചങ്കരിയുടെ പടിയിറക്കം. മഹാഭാരത്തിലെ കർണനോട് സ്വയം ഉപമിച്ച് വിരമിക്കൽ പ്രസംഗവും.

”സൂര്യോജ്വല തേജസോടെ തിളങ്ങി നിന്ന കര്‍ണനാണ് എന്നെ ഏറ്റവും ആകര്‍ഷിച്ച കഥാപാത്രം. അയോഗ്യതകളും കേള്‍ക്കേണ്ടി വന്ന അപമാനവും മഹാരഥന്‍മാരെന്ന് കരുതിയവരില്‍ നിന്ന് അനുഭവിക്കേണ്ടി വന്ന മാറ്റിനിര്‍ത്തലുകളും. പക്ഷെ ഒരു പ്രലോഭനത്തിന് മുന്നിലും തളരാതെ തന്റേതായ ശരികളിലുടെ അദ്ദേഹം കടന്നുപോയി. അതൊരു അനശ്വരചരിത്രമാണ്. രാജകുമാരനായിട്ടും പദവി മറ്റുള്ളവര്‍ക്ക് നല്‍കേണ്ടി വന്നു. സൂര്യ പുത്രനായിട്ടും സൂത പുത്രനായിട്ട് കാണാനായിരുന്നു എല്ലാവര്‍ക്കും താല്‍പര്യം. അസ്ത്രമേല്‍ക്കാത്ത തൊലിയും വേദന അനുഭവിക്കാത്ത ഹൃദയവും ഉണ്ടായിരുന്നില്ല.”-ടോമിന്‍ തച്ചങ്കരി പ്രസംഗത്തില്‍ പറഞ്ഞു.

ഇവിടെയുള്ളത് മറ്റ് പലയിടത്തും ഉണ്ടായിരിക്കും, എന്നാൽ ഇവിടെയില്ലാത്തത് മറ്റെങ്ങും ഉണ്ടായിരിക്കുകയില്ല… കേരളാ പൊലീസിന്റെ സവിശേഷ ചരിത്രവും ഇതുപോലെയാണ്. കേരളാപൊലീസ് കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ ഒട്ടനവധിയാണ്. അത് പലയിടത്തും പല ദേശങ്ങളിലും ഉള്ള പൊലീസുകളിലും നിങ്ങൾക്ക് കാണാൻ കഴിയുമായിരിക്കും എന്നാൽ കേരള പൊലീസ് കൈ വെച്ചിട്ടില്ലാത്ത ഒരു കാര്യവും മറ്റൊരിടത്തും നിങ്ങൾക്ക് കാണാൻ ആവില്ല അനവധി ആകർഷക സംഭവവികാസങ്ങളുടെ രംഗവേദിയാണ് നമ്മുടെ സേന വിടവാങ്ങൽ പ്രസംഗത്തിൽ തച്ചങ്കരി പറഞ്ഞു.

Also Read: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ഹര്‍ജിയിലെ പരാമര്‍ശം പിന്‍വലിക്കാന്‍ ഐജി ലക്ഷ്മണ്‍

1987 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് ടോമിന്‍ ജെ തച്ചങ്കരി. മനുഷ്യാവകാശ കമ്മീഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ തസ്തികയില്‍ നിന്നാണ് അദ്ദേഹം വിരമിച്ചത്. ക്രൈം ബ്രാഞ്ച് എഡിജിപി, പൊലീസ് ആസ്ഥാന എഡിജിപി, കണ്ണൂര്‍ ഐജി, ഗതാഗത കമ്മീഷണര്‍, കേരള ഫിനാന്‍സ് കോര്‍പ്പറേഷന്‍ എംഡി, കെഎസ്ആര്‍ടിസി എംഡി തുടങ്ങിയ നിരവധി ചുമതലകള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. സെനാംഗങ്ങൾ തിരുവനന്തപുരം എസ് എ പി ഗ്രൗണ്ടിൽ നൽകിയ യാത്രയയപ്പ് പരേഡിൽ അദ്ദേഹം അഭിവാദ്യം സ്വീകരിച്ചു.

എന്നും സംഗീതം ടോമിൻ ജെ തച്ചങ്കരിയുടെ ജീവിതത്തിന്‍റെ ഭാഗമായിരുന്നു. പടിയിറങ്ങുമ്പോൾ ഉള്ള ആത്മാഭിമാനം അദ്ദേഹം പ്രകടിപ്പിച്ചതും പാട്ടിലൂടെയായിരുന്നു.’ഈ വേഷമിന്നിതാ മാറ്റുന്നു ഞാനും. പടിയിറങ്ങുമ്പോള്‍ ആത്മാഭിമാനം. മനസില്‍ തെളിയുമോര്‍മ്മകള്‍…’ തുടങ്ങിയ വരികളാണ് അദ്ദേഹം ആലപിച്ചത്.

Also Read: എറണാകുളത്തെ ലേബർ ക്യാമ്പുകളിൽ വൻ ലഹരിവേട്ട

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News