കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ്‌ പ്രഖ്യാപനം ഇന്ന്

കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ്‌ തീയതി ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും. ഇന്നു രാവിലെ 11:30 ന് ദില്ലിയിലായിരിക്കും പ്രഖ്യാപനം. 224 അംഗ കര്‍ണാടക നിയമസഭയുടെ കാലാവധി മേയ് 24ന് അവസാനിക്കാനിരിക്കെയാണ് പ്രഖ്യാപനം.

രാഹുല്‍ ഗാന്ധിയുടെ അയോഗ്യതയെ തുടര്‍ന്ന് ഒഴിവ് വന്ന വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് സംബസിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് എന്താണെന്നും ഇന്ന് വ്യക്തമാകും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തു നിന്നും അയോഗ്യനാക്കിയെന്ന അറിയിപ്പ് ലോക്സഭ സെക്രട്ടറിയേറ്റ് ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News