
ശക്തമായ ഭരണ വിരുദ്ധ വികാരം നിലനില്‍ക്കുന്ന കര്‍ണാടകയില്‍ വര്‍ഗീയ കാര്‍ഡിറക്കി ബിജെപി പ്രചാരണം. പ്രകടന പത്രികയില്‍ യൂണിഫോം സിവില്‍ കോഡിനായി ഉന്നത തല സമിതി രൂപീകരിക്കുമെന്ന് ബിജെപി പറയുന്നു. ഹിമാചൽ, ഗുജറാത്ത് തെരഞ്ഞെടുപ്പുകളിലും ബിജെപി ഇതേ വാഗ്ദാനം തന്നെയായിരുന്നു മുന്നോട്ട് വെച്ചിരുന്നത്. പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയാണ് ബെംഗളുരുവില്‍ പ്രകടന പത്രിക പുറത്തിറക്കിയത്. ബിപിഎൽ കുടുംബങ്ങള്‍ക്ക് മൂന്ന് സൗജന്യ ഗ്യാസ് സിലിണ്ടറുകള്‍ നല്‍കുമെന്നും ബിജെപി പ്രഖ്യാപനത്തിലുണ്ട്.
ആരോഗ്യ പരിചരണത്തിന് ഊന്നല്‍ നല്‍കുന്ന നമ്മ ക്ലിനിക്ക് പോലുള്ള പ്രഖ്യാപനങ്ങളും പ്രകടന പത്രികയിലുണ്ട്. ഹിന്ദുത്വ അജണ്ടകള്‍ ഉയര്‍ത്തിപ്പിടിച്ചു തന്നെയാണ് ബിജെപിയുടെ പ്രകടന പത്രിക. അതേ സമയം ബിജെപി വിട്ട മുതിര്‍ന്ന നേതാവ് ജഗദീഷ് ഷെട്ടാര്‍ ബിജെപിക്കെതിരെ രംഗത്തു വന്നു. ബിജെപിക്ക് എന്ത് വേണമെങ്കിലും പ്രചരിപ്പാക്കാമെന്നും കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നതില്‍ തനിക്ക് പ്രശ്‌നങ്ങള്‍ ഇല്ലെന്നും ജഗദീഷ് ഷെട്ടാര്‍ പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here