കര്‍ണാടകയില്‍ യെഡിയൂരപ്പയുടെ മകന്‍ ബിജെപി അധ്യക്ഷന്‍

നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ കര്‍ണാടകയില്‍ സംസ്ഥാന അധ്യക്ഷനെ മാറ്റി ബിജെപി. മുതിര്‍ന്ന നേതാവ് ബി.എസ്. യെഡിയൂരപ്പയുടെ മകനും എംഎല്‍എയുമായ വിജയേന്ദ്ര യെഡിയൂരപ്പയെയാണ് സംസ്ഥാന അധ്യക്ഷനായി  നിയമിച്ചത്.

അടിയന്തിരമായി സ്ഥാനമേറ്റെടുക്കാനാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ ഉത്തരവിറക്കിയിരിക്കുന്നത്.

ALSO READ: ഒറ്റപ്പാലത്ത് ചുമരിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു

ബിജെപിയുടെ കർണാടകയിലെ പത്താമത്തെ സംസ്ഥാന അധ്യക്ഷനാണ് വിജയേന്ദ്ര യെഡിയൂരപ്പ. 2019ൽ നിയമിതനായ സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീലിൽ നിന്നാണ്  വിജയേന്ദ്ര സ്ഥാനം ഏറ്റെടുക്കുന്നത്. കർണാടക നിയമസഭാ തെര‍ഞ്ഞെടുപ്പിൽ ശിക്കാരപുരയിൽ നിന്നും 11,008 വോട്ടുകൾക്കാണ് വിജയേന്ദ്ര നിയമസഭയിലെത്തിയത്.

ALSO READ: മമ്മൂട്ടി ചിത്രം ‘ടർബോ’യിലൂടെ സുനിൽ മലയാളത്തിലേക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News