കര്‍ണാടകയില്‍ തോല്‍വി സമ്മതിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ തോല്‍വി സമ്മതിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. തെരഞ്ഞെടുപ്പ് ഫലത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയെ പുനഃസംഘടിപ്പിക്കും. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശക്തമായി തിരിച്ചുവരുമെന്നും ബൊമ്മൈ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് രാജ്യം ഗൗരവത്തോടെയാണ് നോക്കിക്കണ്ടത്. വോട്ടെണ്ണല്‍ തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ കോണ്‍ഗ്രസ് ലീഡ് നില ഉയര്‍ത്തി. പതിനൊന്ന് മണിയായതോടെ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷത്തിനാവശ്യമായ 113 സീറ്റുകള്‍ കടന്നു. ഇതോടെ കോണ്‍ഗ്രസ് ആസ്ഥാനത്ത് ആഘോഷ പരിപാടുകളുമായി പ്രവര്‍ത്തകര്‍ തടിച്ചുകൂടി. പാട്ടും ഡാന്‍സുമായി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിന്റെ വിജയം ആഘോഷമാക്കി. അതേസമയം, ബിജെപി ക്യാമ്പുകള്‍ ശൂന്യമായ അവസ്ഥയിലാണുള്ളത്.

കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളായ സിദ്ധരാമയ്യ, ഡി.കെ ശിവകുമാര്‍ എന്നിവര്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു. ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ ലക്ഷ്മണ്‍ സാവദിയും വിജയിച്ചു. മലയാളി കൂടിയായ കെ.കെ ജോര്‍ജാണ് കോണ്‍ഗ്രസില്‍ നിന്ന് വിജയിച്ച മറ്റൊരാള്‍. അതേസമയം, ജഗദീഷ് ഷെട്ടാര്‍ തോല്‍വി ഏറ്റുവാങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News