കര്‍ണാടക കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനം; പ്രതിസന്ധി രൂക്ഷം

കര്‍ണാടക കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി പ്രതിസന്ധി രൂക്ഷം. ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലും തീരുമാനമായില്ല. ഭൂരിപക്ഷ എംഎല്‍എമാരും സിദ്ധരാമയ്യയെ പിന്തുണയ്ക്കുന്നുവെന്നാണ് നിരീക്ഷകരുടെ റിപ്പേര്‍ട്ട്.

അതേസമയം ഡി.കെ ശിവകുമാര്‍ ഹൈക്കമാന്‍ഡുമായി ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യമാണുള്ളത്. ഡികെയുമായി സമവായ ചര്‍ച്ച നടത്തിയ  ശേഷം തീരുമാനം പ്രഖ്യാപിക്കുമെന്ന് സംസ്ഥാന ചുമതലയുള്ള നേതാവ് റണ്‍ ദീപ് സിങ്ങ് സുര്‍ജേവാല പറഞ്ഞു. ഡി കെ ദില്ലിയില്‍ എത്തിയാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും സിദ്ധരാമയ്യക്കൊപ്പം കൂടിക്കാഴ്ച നടത്തിയേക്കും

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ അതൃപ്തി പരസ്യമായി രേഖപ്പെടുത്തി പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാർ രംഗത്തെത്തിയിരുന്നു. ബെംഗളുരുവിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ഡി കെ, മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള തർക്കത്തിലെ അതൃപ്തി വ്യക്തമാക്കിയത്.

ഞാൻ ഒറ്റയാനാണെന്ന് പറഞ്ഞ ഡി കെ, തോൽക്കപ്പെടുമ്പോൾ കരുത്തനാവുക എന്ന് ഗാന്ധി പറഞ്ഞിട്ടുണ്ടെന്നും ഓ‌ർമ്മിപ്പിച്ചു. കോൺഗ്രസിനെ അധികാരത്തിലെത്തിക്കുക മാത്രമായിരുന്നു തന്‍റെ ലക്ഷ്യം. പാർട്ടിയിൽ കൊഴിഞ്ഞ് പോക്കുണ്ടായപ്പോഴും സധൈര്യം താൻ പാർട്ടിക്കൊപ്പം നിന്നു. കോൺഗ്രസിന് വലിയ വിജയം നേടാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം വിവരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News