കര്‍ണാടകയില്‍ മൂന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

കര്‍ണാടകയില്‍ മൂന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. 43 സ്ഥാനാര്‍ഥികളാണ് മൂന്നാം പട്ടികയിലുള്ളത്. സിദ്ധരാമയ്ക്ക് കോലാറില്‍ സീറ്റില്ല. അതേ സമയം ബി ജെ പി വിട്ട് വന്ന ലക്ഷ്മണ്‍ സാവഡിക്ക് അതാനി സീറ്റ് നല്‍കി.

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയ്ക്ക് സിറ്റിം?ഗ് മണ്ഡലമായ കോലാറില്‍ സീറ്റ് നല്‍കിയില്ല. പകരം അനുയായി കോത്തൂര്‍ ജി മഞ്ജുനാഥിനാണ് കോലാര്‍ സീറ്റ് നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ മൂന്നാം സ്ഥാനാര്‍ഥി പട്ടികയിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്.

കോലാറില്‍ മത്സരിക്കാന്‍ സിദ്ധരാമയ്യ താത്പര്യം പ്രകടിപ്പിച്ചിരുന്നു. അതേ സമയം ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവഡിക്ക് അതാനി സീറ്റ് നല്‍കി. മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറിന്റെ മണ്ഡലത്തില്‍ ഇത് വരെ സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടില്ല. സീറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് ഷെട്ടര്‍ ബി ജെ പി ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു.

ഷെട്ടാറിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നേതൃത്വം നടത്തുന്നുണ്ടെങ്കിലും ബിജെപിയുമായി ഇടഞ്ഞുനില്‍ക്കുന്ന ഷെട്ടറിനെ കോണ്‍ഗ്രസിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാണ്.43 സ്ഥാനാര്‍ഥികളെയാണ് മൂന്നാം ഘട്ട പട്ടികയില്‍ പ്രഖ്യാപിച്ചത്. ഇനി 15 സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിക്കാനുണ്ട്. സാവഡി അടക്കമുള്ള നേതാക്കളെ തങ്ങള്‍ക്കൊപ്പം നിര്‍ത്തി നഷ്ടപ്പെട്ട ഭരണം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് .

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like