കർണാടക തെരഞ്ഞെടുപ്പ്; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

കർണാടക തെരഞ്ഞെടുപ്പിൽ പ്രചാരണം ശക്തമാക്കി മുന്നണികൾ. ബിജെപിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി മുടബിദ്രെയിൽ റോഡ് ഷോ നടത്തി.റോഡ് ഷോയിൽ കോൺഗ്രസ് ദേശവിരുദ്ധമായി ഒത്തുചേരുന്നുവെന്ന് പ്രധാനമന്ത്രി ആരോപിച്ചു.കോൺഗ്രസിനായി അധ്യക്ഷൻ മല്ലികാർജുന ഖാർഗെയും പ്രിയങ്ക ഗാന്ധിയും സംസ്ഥാനത്ത് വിവിധ റാലികൾ അഭിസംബോധന ചെയ്ത് സംസാരിച്ചു. ബിജെപി ഭരണകാലയളവിൽ വർദ്ധിച്ച തൊഴിലില്ലായ്മയും ദാരിദ്ര്യവും ഉയർത്തിയുള്ള പ്രചാരണ രീതിയാണ് കോൺഗ്രസ് നടത്തുന്നത്. അതേസമയം കോൺഗ്രസ് പ്രകടനപത്രികക്കെതിരെ പ്രതിഷേധിച്ച ബജ്റംഗ്ദൾ പ്രവർത്തകരെ തെലങ്കാന പൊലീസ് തടഞ്ഞു.

തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മത്സര പ്രചാരണ പരിപാടികളാണ് കർണാടകയിൽ നടക്കുന്നത്. ബിജെപി ,കോൺഗ്രസ് നേതാക്കൾ പരസ്പരം ശക്തമായ വാക്പോരുകളാണ് നടത്തുന്നത്. ഇതിനിടയിൽ ഇരുപാർട്ടികളും പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ട്. ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് മൂന്ന് പാചക വാതക സിലിണ്ടറുകള്‍ സൗജന്യമായി നല്‍കും. ഇതുകൂടാതെ എല്ലാ വാര്‍ഡുകളിലും അടല്‍ ആഹാര്‍ കേന്ദ്രം സ്ഥാപിക്കുമെന്നും എല്ലാ ബിപിഎല്‍ കാര്‍ഡുടമകള്‍ക്കും പോഷകാഹാര പദ്ധതിയില്‍ അരലിറ്റര്‍ നന്ദിനി പാല്‍ നല്‍കുമെന്നും ബിജെപി പ്രകടന പത്രികയില്‍ പറയുന്നു. അതേസമയം ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്നതാണ് കോൺഗ്രസ് മുന്നോട്ട് വെക്കുന്ന പ്രധാന വാഗ്ദാനിങ്ങളിൽ ഒന്ന്.

മെയ് 10 ന് വോട്ടെടുപ്പ് നടക്കുന്ന 224 സീറ്റുകളിലേക്ക് മൊത്തം 2,613 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. മെയ് 13 ന് ഫലം പ്രഖ്യാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News