പരീക്ഷകൾക്ക് തല മറയുന്ന വസ്ത്രങ്ങൾ നിരോധിച്ച് കർണാടക

പരീക്ഷകൾക്ക് തല മറയുന്ന വസ്ത്രങ്ങൾ നിരോധിച്ച് കർണാടക എക്‌സാമിനേഷൻ അതോറിറ്റി. തലയോ വായോ ചെവിയോ മറയ്ക്കുന്ന വസ്ത്രമോ തൊപ്പിയോ പരീക്ഷാ ഹാളില്‍ അനുവദിക്കില്ലെന്നാണ് ഇപ്പോൾ പുറത്തിറക്കിയ നിബന്ധനകൾ. ഇതിൽ ഹിജാബും തൊപ്പിയും ഉൾപ്പെടും. ഹിജാബ് വിലക്കില്ലെന്ന കര്‍ണാടക സര്‍ക്കാരിന്റെ മുന്‍ നിലപാടിന് വിരുദ്ധമാണ് പുതിയ നിബന്ധനകള്‍.

ALSO READ: ലോകകപ്പിലെ ശ്രീലങ്കയുടെ മോശം പ്രകടനം; രൂക്ഷവിമർശനവുമായി മുൻ ക്രിക്കറ്റ് താരം അർജുൻ രണതുംഗ

വിവിധ വകുപ്പുകളിലേക്ക് നവംബർ 18,19 തിയ്യതികളിൽ നടക്കാനിരിക്കുന്ന പരീക്ഷകളിലേക്കാണ് നിബന്ധനകൾ. കഴിഞ്ഞ മാസം വിവിധവകുപ്പുകളിലെ ഒഴിവുനികത്താനായി സർക്കാർ നടത്തുന്ന യോഗ്യതാ പരീക്ഷയിൽ ഉദ്യോഗാർഥികൾ ഹിജാബ് ധരിക്കുന്നതിന് വിലക്കില്ലെന്ന് കർണാടക സർക്കാർ അറിയിച്ചിരുന്നു. ഈ തീരുമാനത്തിന് വിരുദ്ധമാണ് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ALSO READ: വധശിക്ഷ വിധി കുറിച്ച പേന അനാഥം; ഇനി ജഡ്ജിമാർ ഉപയോഗിക്കില്ല; വിചിത്രം ഈ കാരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News