ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം: ആർസിബിയെ കുറ്റപ്പെടുത്തി കർണാടക സർക്കാർ

Karnataka government blames RCB for Chinnaswamy Stadium stampede

ഐപിഎല്‍ മത്സരത്തിലെ ആദ്യ വിജയാഘോഷത്തിനിടെ എം ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് തിക്കിലും തിരക്കിലും പെട്ട് 11 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ആർസിബിയെ കുറ്റപ്പെടുത്തി കർണാടക സർക്കാർ. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ആരാധകരെ ഏകപക്ഷീയമായി ക്ഷണിച്ചുവെന്നും സിറ്റി പോലീസിന്റെ “ആലോചനയോ അനുമതിയോ ഇല്ലാതെയാണ് ആഘോഷം നടത്തിയതെന്നും കർണാടക സർക്കാർ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.

അനധികൃത വിജയാഘോഷത്തിന് ആർ‌സി‌ബി, ഡി‌എൻ‌എ, കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ എന്നിവരും സംഭവത്തിൽ ഉത്തരവാദികളാണെന്ന് റിപ്പോർട്ട് വ്യക്തമായി പറയുന്നു. വിജയം ആഘോഷിക്കുന്നതിനായി ആരാധകരെ ക്ഷണിക്കുന്ന വിരാട് കോഹ്‌ലിയുടെ വീഡിയോ ഉൾപ്പെടെയുള്ള നിരവധി വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് സർക്കാർ റിപ്പോർട്ട് സമർപ്പിച്ചത്.

ALSO READ – വാടകയ്ക്ക് കൊടുത്ത് സമ്പാദിച്ചത് 56 ലക്ഷത്തിലധികം രൂപ; മുംബൈയിലെ അപ്പാർട്ട്മെന്റ് 5.35 കോടി രൂപയ്ക്ക് വിറ്റ് സൽമാൻ ഖാൻ

18 വർഷത്തിനുശേഷം ആർ‌സി‌ബി ഫ്രാഞ്ചൈസി അവരുടെ ആദ്യ ഐ‌പി‌എൽ ട്രോഫി നേടിയതിന് ശേഷം കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെ‌എസ്‌സി‌എ) സംഘടിപ്പിച്ച പ്രത്യേക അനുമോദന ചടങ്ങിനിടെയാണ് ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപം ഉണ്ടായ തിക്കിലും തിരക്കിലും 11 പേർ മരിക്കുകയും 50 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News