പിണറായി വിജയന്‍ ഒഴികെയുള്ള ബിജെപി ഇതരമുഖ്യമന്ത്രിമാര്‍ക്ക് ക്ഷണം; കര്‍ണാടക സത്യപ്രതിജ്ഞാ ചടങ്ങിലെ ക്ഷണിതാക്കളിലും രാഷ്ട്രീയം

കര്‍ണാടക സത്യപ്രതിജ്ഞാ ചടങ്ങിലെ ക്ഷണിതാക്കളിലും രാഷ്ട്രീയം കലര്‍ത്തി കോണ്‍ഗ്രസ്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴികെയുള്ള ബിജെപി ഇതരമുഖ്യമന്ത്രിമാരെ ക്ഷണിച്ചുകൊണ്ടാണ് സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിക്കുന്നത്. കര്‍ണാടക പിസിസിയുടേതാണ് തീരുമാനം. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളുടെ സമ്മര്‍ദം മൂലമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് കര്‍ണാടക പിസിസി നീങ്ങിയതെന്നാണ് ലഭിക്കുന്ന വിവരം.

കര്‍ണാടകയില്‍ ശനിയാഴ്ചയാണ് സത്യപ്രതിജ്ഞാ ചടങ്ങ് തീരുമാനിച്ചിരിക്കുന്നത്. പ്രതിപക്ഷ ഐക്യവേദിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി ഇതരമുഖ്യമന്ത്രിമാരെ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നതെന്നാണ് വിവരം. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ഉദ്ദവ് താക്കറെ, ശരത് പവര്‍, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു എന്നിവര്‍ ക്ഷണിക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. എന്നാല്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ ചടങ്ങില്‍ നിന്ന് ഒഴിവാക്കി.

ബിജെപിക്കെതിരെ ശക്തമായ നിലപാട് കൈക്കൊള്ളുന്ന കേരള സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും കര്‍ണാടക പിസിസി മനഃപൂര്‍വം ഒഴിവാക്കിയതായാണ് വിവരം. ഇതിന് പിന്നില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കളുടെ സമ്മര്‍ദമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News