കേരളത്തെ മാതൃകയാക്കി കര്‍ണാടക; ഇനി റോഡുകള്‍ എഐ ഭരിക്കും, പൊലീസിന്റെ കണ്ണുകളായി ‘അസ്ത്ര’വും

നമ്മുടെ കേരളത്തില്‍ എഐ ക്യാമറ കണ്ണുകളെ വെട്ടിച്ച് ആര്‍ക്കും ഗതാഗത ലംഘനം നടത്താന്‍ കഴിയില്ല. നിയമം ലംഘിച്ചവര്‍ക്ക് കൃത്യമായി പിഴതുക അടയ്ക്കാനുള്ള നോട്ടീസ് വീടുകളില്‍ എത്തുകയും ചെയ്യും. ഇപ്പോള്‍ നമ്മുടെ അയല്‍ സംസ്ഥാനമായ കര്‍ണാടകയിലും ഗതാഗത കുരുക്കും ലംഘനങ്ങളുമെല്ലാം തടയാന്‍ പുത്തന്‍ വഴികള്‍ ആവിഷ്‌കരിച്ചിരിക്കുകയാണ് കര്‍ണാടക പൊലീസ്. അതിനായി എഐ ക്യാമറകളും ഒപ്പം ഒരു ആപ്ലിക്കേഷനും അവര്‍ വികസിപ്പിച്ചു കഴിഞ്ഞു. ആപ്പിന്റെ പേര് അസ്ത്രമെന്നാണ്.

ALSO READ:  ‘നവകേരള ബസ് ആഡംബരമാണെങ്കിൽ ഭാരത് ജോഡോ ന്യായ് യാത്രാ ബസിന് എന്ത് വിശേഷണം നൽകും’: സുധാകരനും സതീശനും വി ശിവൻകുട്ടിയുടെ മറുപടി

റോഡിലെ സുരക്ഷ ഉറപ്പിക്കാന്‍ എഐ അധിഷ്ഠിത സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ ഒരുങ്ങുകയാണവര്‍. ഇതിന്റെ ആദ്യ ഘട്ടമായി അസ്ത്രം ആപ്പ് വികസിപ്പിച്ചു. റോഡിലെ തിരക്ക്, അപകടങ്ങള്‍ എന്നവിയുടെ തത്സമയ വിവരങ്ങള്‍ ആപ്പിലൂടെ അറിയാന്‍ കഴിയും. ഇതിനൊപ്പം നമ്മുടെ നാട്ടിലേത് പോലെ നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായ ട്രാഫിക്ക് സിഗ്നലുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങളും പുരാഗമിക്കുന്നു. പ്രധാന ജംഗ്ഷനുകളില്‍ ഇവ സ്ഥാപിച്ചു കഴിഞ്ഞു. ഇനി പൂര്‍ത്തികരിക്കാനുള്ളത് ഇതിന്റെ കണ്‍ട്രോള്‍ റൂം സജ്ജീകരിക്കുന്ന പ്രവര്‍ത്തനങ്ങളാണ്.

ALSO READ:  മലബാർ രുചിയിൽ ഒരു നാല് മണി പലഹാരം; ‘തേങ്ങാമുറി’ പരീക്ഷിച്ചുനോക്കാം

അസ്ത്രം അപ്പിലൂടെ ഓരോ ജംഗ്ഷനിലും ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് പതിനഞ്ച് മിനിറ്റ് ഇടവേളയില്‍ വാഹനങ്ങളുടെ തിരക്കിനെ കുറിച്ചും ഗതാഗത കുരുക്കിന്റെ സാധ്യതയെ കുറിച്ചുള്ള വിവരങ്ങളും ലഭിക്കും. ഇതുവഴി മുന്നൊരുക്കങ്ങള്‍ നടത്താന്‍ പൊലീസിന് കഴിയും. എവിടെയങ്കിലും അപകടം നടന്നാലും ആപ്പ് വഴി സന്ദേശം ഞൊടിയിടയില്‍ പൊലീസിന് അറിയാന്‍ കഴിയും. എഐ ക്യാമറകളുടെ സഹായത്തോടെ ലഭിക്കുന്ന ദൃശ്യങ്ങള്‍ വിശകലനം ചെയ്താണ് ഇവ സാധ്യമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News